പ്രധാനമന്ത്രി നരേന്ദ്രമോദി അഹമ്മദാബാദില്‍ വോട്ട് രേഖപ്പെടുത്തി

Tuesday 23 April 2019 9:28 am IST

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി  അഹമ്മദാബാദിലെ പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. അദ്ദേഹത്തോടെപ്പം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുംസമ്മതിദായക അവകാശം വിനിയോഗിച്ചു. നിഷാന്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പോളിംഗ് ബൂത്തിലെത്തയിാണ് ഇരുവരും വോട്ട് ചെയ്തത്.

ഇന്ന് മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കുകയാണ്. ഭാഗ്യവശാല്‍ എന്റെ ജന്മനാട്ടില്‍ എന്റെ കര്‍ത്തവ്യം പൂര്‍ത്തിയാക്കാനുള്ള അവസരം ലഭിച്ചു. ജനാധിപത്യത്തിന്റെ ഉത്സവത്തില്‍ വോട്ട് ചെയ്തതോടെ കുംഭമേളയില്‍ മുങ്ങിക്കുളിച്ച അനുഭൂതിയാണെന്നും മോദി പ്രതികരിച്ചു. വോട്ട് രേഖപ്പെടുത്തിയ പ്രധാനമന്ത്രി രാജ്യത്തെ കന്നിവോട്ടര്‍മാരോട് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനും ആഹ്വാനം ചെയ്തുു.

21-ാം നൂറ്റാണ്ടില്‍ ജനിച്ചവരാണ് ഇത്തവണത്തെ വോട്ടെടുപ്പില്‍ കന്നിവോട്ട് ചെയ്യുന്നത്. അവരെ അഭിനന്ദിച്ച പ്രധാനമന്ത്രി വോട്ട് ചെയ്യാനും ക്ഷണിക്കുകയായിരുന്നു. ഇതാണ് അവരുടെ നൂറ്റാണ്ട്. ഭാവിയിലേക്ക് രാജ്യത്തെ സുരക്ഷിതമാക്കാന്‍ വോട്ട് ചെയ്യണമെന്നും അവര്‍ വോട്ട് ചെയ്യാനെത്തുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.

രാജ്യത്തെ 15 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശവും ഉള്‍പ്പെടെ 116 പാര്‍ലമെന്ററി സീറ്റുകളിലാണ് മൂന്നാംഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.