മോഹന്‍ലാല്‍ വോട്ട് ചെയ്യാനെത്തി ,ആവേശത്തോടെ ആരാധകര്‍

Tuesday 23 April 2019 9:50 am IST

തിരുവനന്തപുരം : രാവിലെ മുടവന്‍ മുകളിലെ പോളിംഗ് ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയവരെ കാത്തിരുന്നത് ,അപ്രതീക്ഷിത കാഴ്ച്ചയാണ് .സാധാരണക്കാരാടൊപ്പം ക്യൂവില്‍ വോട്ട് ചെയ്യാന്‍ നില്‍ക്കുന്നു മലയാളികളുടെ സൂപ്പര്‍ താരം മോഹന്‍ലാല്‍ .

വെള്ള ഷര്‍ട്ടും ,ജീന്‍സുമണിഞ്ഞ് ചെറുപുഞ്ചിരിയോടെ എത്തിയ ലാലിനെ കണ്ടതോടെ പോളിംഗ് ബൂത്തിലാണെന്നത് പോലും മറന്ന് ആര്‍പ്പുവിളികളായി . രാവിലെ മുതല്‍ തിരുവനന്തപുരത്തെ പല ബൂത്തുകളിലും വളരെ നീണ്ട ക്യൂവായിരുന്നു . എന്നാല്‍ വോട്ട് ചെയ്യാന്‍ സൗകര്യം ഒരുക്കാമെന്ന് പറഞ്ഞതൊക്കെ മോഹന്‍ലാല്‍ സ്‌നേഹത്തോടെ നിരസിച്ചു .

തൃശ്ശൂരില്‍ നിന്ന് മത്സരിക്കുന്ന എന്‍ ഡി എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയും എറണാകുളത്തെ ബിജെപി സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനവും ഇന്നലെ മോഹന്‍ലാലിനെ കാണാനെത്തിയിരുന്നു.

ഇരുവര്‍ക്കും വിജയാശംസകള്‍ നേരുന്നുവെന്ന് പറഞ്ഞ മോഹന്‍ലാലിനോട് വോട്ട് ചെയ്യുമോ എന്ന് ചോദിച്ചപ്പോള്‍, 'അതൊക്കെ സര്‍പ്രൈസല്ലേ' എന്നായിരുന്നു ലാലിന്റെ മറുപടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.