തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പിന്നിട്ട് മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍,വന്‍ ജനപങ്കാളിത്തത്തില്‍ തെരഞ്ഞെടുപ്പ് പുരേഗമിക്കുന്നു. പാലക്കാട് ജില്ലയില്‍ പോളിങ് തുടങ്ങി രാവിലെ 10.04 പിന്നിട്ടപ്പോള്‍ വോട്ടിങ് ശതമാനം 19.24. ജില്ലയിലെ ആകെ 2197214 വോട്ടര്‍മാരില്‍ ഇതുവരെ 12 നിയോജക മണ്ഡലങ്ങളിലായി 422656 പേര് വോട്ടുകള്‍ രേഖപ്പെടുത്തി. ഇതുവരെ 219948 പുരുഷ വോട്ടര്‍മാരും 202708 സ്ത്രീ വോട്ടര്‍മാരുമാണ് സമ്മതിദാനവകാശം വിനിയോഗിച്ചത്. ജില്ലയില്‍ എട്ട് ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരില്‍ നിലവില്‍ ആരും വോട്ട് രേഖപ്പെടുത്തിയിട്ടില്ല.
മലമ്പുഴ നിയോജമണ്ഡലത്തിലാണ് കൂടുതല്‍ പോളിങ് നടന്നത്. ഇവിടെ 44754 പേരാണ് വോട്ട് ചെയ്തത്. കുറവ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത് തൃത്താല നിയോജക മണ്ഡലത്തിലാണ്. 30043 പേരാണ് വോട്ട് ചെയ്തത്.പാലക്കാട് ലോകസഭ മണ്ഡലത്തില്‍ 20.03 ശതമാനവും ആലത്തൂരില്‍ 18.42 ശതമാനമാണ് രേഖപ്പെടുത്തിയിട്ടുളളത്.
നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ആകെ പോള്‍ ചെയ്ത വോട്ടുകള്‍, വോട്ടിങ് ശതമാനം എന്നിവ ക്രമത്തില്‍
തൃത്താല- 30043- 16.38%
പട്ടാമ്പി- 31849- 17.23%
ഷൊര്‍ണൂര്‍- 37502 – 20.06%
ഒറ്റപ്പാലം- 40553- 20.3%
കോങ്ങാട്- 34436- 19.78%
മണ്ണാര്‍ക്കാട്- 39547- 20.78%
മലമ്പുഴ – 44754- 21.81%
പാലക്കാട് – 37083- 20.66%
തരൂര്‍ – 29734- 18.16%
ചിറ്റൂര്‍ – 32795- 18.13%
നെന്മാറ – 35362 – 19.17%
ആലത്തൂര്‍- 28998- 17.68%
ആലത്തൂര്‍ ലോക്സഭാ മണ്ഡലം കണ്ണമ്പ്ര പഞ്ചായത്തിലെ 118, 119, 115, 116 ബൂത്തുകളിലെ അന്ധരായ വോട്ടര്‍മാരെ ചിലര്‍ കൈപിടിച്ച് വോട്ട് ചെയ്യിക്കുന്ന പ്രവൃത്തി വിലക്കിയിട്ടുണ്ട്. നിലവില്‍ എസ്.പി.സി, എന്‍.സി.സി ,സ്കൗട്ട്സ്, ഗൈഡ്സ് തുടങ്ങിയ സന്നദ്ധ, വിദ്യാര്‍ത്ഥി സംഘടനകളുടെ സേവനം ഉപയോഗിച്ചു കൊണ്ടാണ് ഇത്തരം വോട്ടര്‍മാരെ സഹായിക്കുന്നത്.
നിര്‍ബന്ധിച്ച് കൈപിടിച്ച് വോട്ട് ചെയ്യുന്ന പ്രവൃത്തി തടയാന്‍ വിസമ്മതിച്ച ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പോലീസുകാരെ ആലത്തൂര്‍ ഡി.വൈ.എസ്.പിയെ വിവരമറിയിച്ചതിനെ തുടര്‍ന്ന് നീക്കുകയും രണ്ടുപേരെ പകരം നിയോഗിക്കുകയും ചെയ്തിട്ടുണ്ടെന്ന് ബന്ധപ്പെട്ട എ .ആര്. ഒ മുരളീധരന് അറിയിച്ചു.
അതിനിടെ കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ് മണ്ഡലത്തിലെ ചൊക്ലി രാമവിലാസം എച്ച്എസ്എസ് പോളിങ് ബൂത്തില്‍ വോട്ട് ചെയ്യാന്‍ വരിയില്‍ നിന്ന സ്ത്രീ തളര്‍ന്നുവീണ് മരിച്ചു. കാഞ്ഞിരത്തിന് കീഴില്‍ മൂടോളി വിജയ (65) ആണ് കുഴഞ്ഞുവീണ് മരിച്ചത്.
പത്തനംതിട്ടയില്‍ വോട്ടുചെയ്യാന്‍ പോളിങ് ബൂത്തില്‍ കയറിയ റാന്നി പേഴുംപാറ മൂശാരിയത്ത് ചാക്കോ മത്തായി (പാപ്പച്ചന്-66) കുഴഞ്ഞ് വീണ് മരിച്ചു. വടശ്ശേരിക്കര പഞ്ചായത്തിലെ പേഴുംപാറ ഡിപിഎം യുപിഎസ് 178-നമ്പര്‍ ബൂത്തിലായിരുന്നു വോട്ട് ചെയ്യാനെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: