തിരുവനന്തപുരം: കൈപ്പത്തിക്ക് വോട്ട് ചെയ്യുമ്പോള്‍ താമരയ്ക്ക് വോട്ട് വീഴുന്നു എന്ന പരാതി അടിസ്ഥാന രഹിതമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന് ടീക്കാറാം മീണ. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് സുഗമമായാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചില സ്ഥലങ്ങളില്‍ മഴ പെയ്ത് ഈര്‍പ്പം കയറിയതിനാല്‍ ചെറിയ തകരാറുകള്‍ പ്രതീക്ഷിച്ചിരുന്നു. എന്നാൽ അതുണ്ടായിട്ടില്ല. നല്ല പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. വോട്ടിങ് നല്ല നിലയില്‍ പുരോഗമിക്കുന്നു എന്നാണ് ഇത് കാണിക്കുന്നത്. തകരാറുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ ഗൗരവമായ വിഷയമാണ്. അങ്ങനെ സംഭവിക്കാനുള്ള സാധ്യത വളരെ കുറവാണ്. പ്രാഥമികമായ റിപ്പോര്‍ട്ടില്‍ യാതൊരു കുഴപ്പവുമില്ലെന്നും ടിക്കാറാം മീണ പറഞ്ഞു.
വോട്ടിംഗ് യന്ത്രങ്ങളെക്കുറിച്ചുള്ള പരാതികൾ പരിശോധിക്കും. അതാത് റിട്ടേണിങ് ഓഫീസര്‍മാര്‍ നടപടിയെടുത്തിട്ടുണ്ട് എന്നാണ് അറിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: