ആലുവ: നടന് ദിലീപ് വോട്ട് ചെയ്യാനെത്തിയപ്പോള്‍ പോളിംഗ് ഓഫീസര്‍ സെല്‍ഫിയെടുക്കാന്‍ ബൂത്തിനു പുറത്തിറങ്ങിയതു വിവാദമായി. പാലസ് റോഡിലെ ബൂത്തില്‍ നടന് ദിലീപ് എത്തിയപ്പോഴാണ് സംഭവം. അമ്മ, സഹോദരന്, സഹോദര ഭാര്യ എന്നിവരോടൊപ്പമാണു ദിലീപ് ബൂത്തിലെത്തിയത്.
വോട്ട് ചെയ്തശേഷം ബൂത്തിനു പുറത്തിറങ്ങിയ ദിലീപിനു പിന്നാലെ ചെന്നു വനിതാ പോളിംഗ് ഓഫീസര്‍ സെല്‍ഫിയെടുക്കുകയായിരുന്നു. ഇതോടെ വോട്ട് ചെയ്യാന്‍ വന്നവരും സെല്‍ഫിക്കായി തിരക്കുകൂട്ടി. ദിലീപ് സന്തോഷത്തോടെ എല്ലാവര്ക്കും നിന്നുകൊടുക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് നടപടികള്‍ക്കിടെ പോളിംഗ് ഓഫീസര്‍ ബൂത്തിനു പുറത്തിറങ്ങി നടനൊപ്പം സെല്‍ഫിയെടുത്തതു വീഴ്ചയാണെന്ന് ആക്ഷേപമുയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: