കണ്ണൂര്‍: മയ്യിലില്‍ വിവി പാറ്റ് മെഷീനകത്ത് വിഷപ്പാമ്പ്. കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലെ തളിപ്പറമ്പ് മയ്യില്‍ കണ്ടക്കൈയിലെ 145-ാം ബൂത്തായ കണ്ടക്കൈ എഎല്‍പി സ്കൂളിലാണ് പാമ്പിനെ കണ്ടത്. ഇന്നലെ രാവിലെ വോട്ടിംഗ് മോക്പോള്‍ ആരംഭിക്കുന്നതിനായി വിവി പാറ്റ് മെഷീന് തുറന്നപ്പോഴാണ് വിഷപ്പാമ്പ് തലയുയര്‍ത്തിയത്. ഞെട്ടിപ്പോയ പോളിംഗ് ഉദ്യോഗസ്ഥര്‍ പിന്നീട് പാമ്പിനെ തല്ലിക്കൊന്ന ശേഷമാണ് പോളിംഗ് ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: