ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് സമനിലക്കുരുക്ക്. ബേണ്‍ലിയോട് 2-2ന് സമനില വഴങ്ങി. ഇതോടെ പോയിന്റ് പട്ടികയില്‍ മുന്നേറാനുള്ള സുവര്‍ണാവസരവും ചെല്‍സിക്ക് നഷ്ടപ്പെട്ടു.
ആദ്യ പകുതിയിലായിരുന്നു ഇരു ടീമിന്റെയും ഗോളുകള്‍. എട്ടാം മിനിറ്റില്‍ ജെഫ് ഹെന്‍ഡ്രിക്കിന്റെ ഗോളിലൂടെ ബേണ്‍ലി ആദ്യ ലീഡെടുത്തു. പന്ത്രണ്ടാം മിനിറ്റില്‍ നിങ്കോളോ കാന്റെയിലൂടെ ചെല്‍സി മറുപടി നല്കി. രണ്ട് മിനിറ്റിന് ശേഷം അര്‍ജന്റീനിയന്‍ മുന്നേറ്റ താരം ഗോണ്‍സാലോ ഹിഗ്വയിനും വലകുലുക്കിയതോടെ ചെല്‍സി മുന്നിലെത്തി. ആക്രമിച്ചു കളിച്ച ബേണ്‍ലി 24-ാം മിനിറ്റില്‍ സമനില പിടിച്ചു. ആഷ്ലി ബാണ്‍സിന്റെ വകയായിരുന്നു സമനില ഗോള്‍.
ഇതോടെ പോയിന്റ് പട്ടികയില്‍ 35 മത്സരങ്ങളില്‍നിന്ന് 67 പോയിന്റോടെ നാലാം സ്ഥാനത്താണ് ചെല്‍സി. 34 മത്സരങ്ങളില്‍നിന്ന് 66 പോയിന്റുള്ള ആഴ്സണ്‍ അഞ്ചാം സ്ഥാനത്തുണ്ട്. ചെല്‍സിയെക്കാള്‍ ഒരു മത്സരം കുറവ് കളിച്ച ആഴ്സണലിന് അടുത്ത മത്സരങ്ങള്‍ വിജയിച്ചാല്‍ ആദ്യ നാലില്‍ ഇടം പിടിക്കാം. 35 മത്സരങ്ങളില്‍നിന്ന് 88 പോയിന്റുള്ള ലിവര്‍പൂളാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. 34 മത്സരങ്ങളില്‍നിന്ന് 86 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാം സ്ഥാനത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: