തൃശൂര്‍: മുണ്ടൂരില്‍ രണ്ട് യുവാക്കളെ വെട്ടി കൊലപ്പെടുത്തി. മുണ്ടൂര്‍ സ്വദേശികളായ ശ്യാം, ക്രിസ്റ്റോ എന്നിവരാണ് കൊല്ലപ്പെട്ടത് . കൊലപാതകങ്ങള്‍ക്ക് പിന്നില്‍ കഞ്ചാവ് മാഫിയ എന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.
ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ടിപ്പറുപയോഗിച്ച് ഇടിച്ച് വീഴ്ത്തിയ ശേഷം ഇരുവരെയും വെട്ടുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. ക്രിസ്റ്റിയും വിഷ്ണുവും മറ്റ് രണ്ട് സുഹൃത്തുക്കളുമായി ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ടിപ്പര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍നിന്ന് തെറിച്ച് വീണ വിഷ്ണുവിനെയും ക്രിസ്റ്റിയെയും ഒരു സംഘം വെട്ടുകയായിരുന്നു.
പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: