തൃപ്പൂണിത്തുറ: പോളിങ് ബൂത്ത് സന്ദര്‍ശിക്കാനെത്തിയ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോന്‍സ് കണ്ണന്താനത്തിനെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു. ഇന്നലെ രാവിലെ 11.30ന് തൃപ്പൂണിത്തുറ ഗവ. ബോയ്സ് ഹൈസ്കൂളില്‍ ബൂത്ത് സന്ദര്‍ശനത്തിനെത്തിയ അല്‍ഫോന്‍സ് കണ്ണന്താനത്തിനെ അകാരണമായി ചില സപിഎം പ്രവര്‍ത്തകര്‍ ചേര്‍ന്ന് തടയുകയായിരുന്നു.
ബൂത്ത് സന്ദര്‍ശനം നടത്തുക എന്നത് ഒരു സ്ഥാനാര്‍ത്ഥിയുടെ അവകാശമാണെന്ന കണ്ണന്താനത്തിന്റെ വാദപ്രതിവാദത്തിന് മുന്പില് ഉത്തരം കിട്ടാതെ നിന്ന സിപിഎം പ്രവര്‍ത്തകരെ മറി കടന്ന് ബൂത്തും സന്ദര്‍ശിച്ചാണ് അദ്ദേഹം മടങ്ങിയത്. പരാജയഭീതി കൊണ്ട് വെറൡപൂണ്ടിട്ടാണ് കമ്മ്യൂണിസ്റ്റുകാര്‍ ഇത്തരത്തില്‍ പെരുമാറുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അല്‍ഫോന്‍സ് കണ്ണന്താനത്തിനെ തടഞ്ഞ പ്രവര്‍ത്തകര്‍ക്കെതിരെ ജില്ലാ വരണാധികാരിയായ കളക്ടര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും പരാതി നല്‍കുമെന്ന് തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡ്ന്റ് യു. മധുസൂദനന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: