പറവൂര്‍: പറവൂര്‍ മേഖലയില്‍ വോട്ടെടുപ്പ് സമാധാനപരം. ആറ് മണിയോടെ വോട്ടെടുപ്പ് അവസാനിച്ചപ്പോള്‍ 76% പോളിങ് രേഖപ്പെടുത്തി. അന്തിമ കണക്ക് ഇന്നേ അറിയാനാകൂ. എറണാകുളം ലോകസഭാ മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ പോളിംഗ് ശതമാനം രേഖപ്പെടുത്തിയത് പറവൂരിലാണ്.
ഇരുപത് ബൂത്തുകളില്‍ വോട്ടിംഗ് മെഷീനുകളിലെ തകരാര്‍ മൂലം അരമണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ വോട്ടിംഗ് തടസപ്പെട്ടു. ചിറ്റാറ്റുകര നീണ്ടൂര്‍ 79-ാം ബൂത്തില്‍ ഹൈബി ഈഡനും ഒരു സ്വതന്ത്രനും വോട്ടുകള്‍ വീഴാത്തതിനെ തുടര്‍ന്ന് ടെക്നിക്കല്‍ വിഭാഗമെത്തി തകരാര്‍ പരിഹരിച്ചതിന് ശേഷമാണ് വോട്ടിങ് തുടങ്ങാനായത്. വോട്ടിങ് സമയം കഴിഞ്ഞും നീണ്ട ക്യൂവായിരുന്നു പല കേന്ദ്രങ്ങളിലും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: