കേരളത്തില്‍ ബിജെപിക്ക് രണ്ട് സീറ്റ് ലഭിക്കുമെന്ന് ഐബി

Wednesday 24 April 2019 12:59 pm IST

തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപിക്ക് രണ്ട് സീറ്റ് ലഭിക്കുമെന്ന് കേന്ദ്ര ഇന്റലിജെന്‍സ് ഏജന്‍സി. തിരുവനന്തപുരവും പത്തനം തിട്ടയും ഇത്തവണ എന്‍ഡിഎ കൈപ്പിടിയില്‍ ഒതുക്കുമെന്നാണ് ഐപി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. 

അതേസമയം ഇത്തവണ നാല് സീറ്റ് മാത്രമേ എല്‍ഡിഎഫിന് ലഭിക്കൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കൂടാതെ സംസ്ഥാനത്തെ ഉയര്‍ന്ന ഭൂരിപക്ഷം രാഹുല്‍ ഗാന്ധിക്ക് ലഭിക്കാനിടയില്ലെന്നും ഐബി അവകാശപ്പെടുന്നുണ്ട്. 

എന്നാല്‍ കടുത്ത മത്സരങ്ങള്‍ക്ക് കളമൊരുങ്ങിയ ചില മണ്ഡലങ്ങളില്‍ അവസാനഘട്ടത്തില്‍ മാറ്റം സംഭവിക്കാമെന്നും പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.