അഹമ്മദാബാദ്: ജനാധിപത്യത്തിന്റെ കരുത്തായ വോട്ടര്‍ ഐഡി (തിരിച്ചറിയല്‍ കാര്‍ഡ്) ഉഗ്രസ്ഫോടന ശേഷിയുള്ള ഐഇഡി(ഇംപ്രോവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് എന്ന ബോംബ്)യേക്കാള്‍ ശക്തമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഹമ്മദാബാദ് റാണിപിലെ നിഷാന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വോട്ട് ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭീകരരുടെ ആയുധം ഐഇഡിയാണ്. ജനാധിപത്യത്തിന്റെ ശക്തി വോട്ടര്‍ ഐഡിയാണ്. വോട്ടര്‍ ഐഡി ഐഇഡിയേക്കാള് വളരെ വളരെ ശക്തമാണ്. നാം വോട്ടര്‍ ഐഡിയുടെ ശക്തി തിരിച്ചറിയണം, അദ്ദേഹം പറഞ്ഞു. എന്റെ നാടായ ഗുജറാത്തില്‍ തന്നെ വോട്ട് ചെയ്യാനുള്ള കടമ നിര്വഹിക്കാനായതിലും ജനാധിപത്യത്തിന്റെ ഉത്സവത്തില്‍ പങ്കെടുക്കാനായതിലും എനിക്ക് അഭിമാനമുണ്ട്. കുംഭമേള സമയത്ത് ഗംഗയില്‍ മുങ്ങി നിവരുമ്പോഴുള്ള അനുഭവമാണ് വോട്ട് ചെയ്യുമ്പോഴും എനിക്കുള്ളത്, അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വോട്ട് അമൂല്യമാണ്. അത് നമ്മുടെ രാജ്യത്തിന്റെ വരാനിരിക്കുന്ന നാളുകളെ രൂപെപ്പടുത്താനുള്ള ദിശ നിര്‍ണയിക്കുന്ന ഒന്നാണ്. വോട്ട് ചെയ്യാന്‍ പുറപ്പെടും മുന്‍പ് ചെയ്ത ട്വീറ്റിലും അദ്ദേഹം കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: