പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിച്ചിട്ടില്ല; മമതയുമായും നല്ല ബന്ധം: മോദി

Wednesday 24 April 2019 1:26 pm IST
പ്രശസ്ത ബോളിവുഡ് താരം അക്ഷയ് കുമാറുമായി ഇന്നലെ രാവിലെ പ്രധാനമന്ത്രിയുടെ ലോക്കല്യാണ്‍ മാര്‍ഗലെ വസതിയില്‍ നത്തിയ അഭിമുഖത്തിലാണ് മോദി തന്റെ മനസ് തുറന്നത്.

ന്യൂദല്‍ഹി: രാഷ്ട്രീയത്തിനും പദവികള്‍ക്കും  അപ്പുറമുള്ള, ഒരു പ്രധാനമന്ത്രിയെയാണ് ഇന്നലെ രാവിലെ ഭാരതം ദര്‍ശിച്ചത്.  ഒരിക്കലും പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിച്ചിട്ടില്ലാത്ത, പ്രധാനമന്ത്രിയാകുമെന്ന് കരുതിയിട്ടില്ലാത്ത മമതയടക്കമുള്ളവരുമായി നല്ല സൗഹൃദമുള്ള നരേന്ദ്ര മോദി. 

പ്രശസ്ത ബോളിവുഡ് താരം അക്ഷയ് കുമാറുമായി ഇന്നലെ രാവിലെ പ്രധാനമന്ത്രിയുടെ ലോക്കല്യാണ്‍ മാര്‍ഗലെ വസതിയില്‍ നത്തിയ അഭിമുഖത്തിലാണ് മോദി തന്റെ മനസ് തുറന്നത്.

ജീവിതയാത്ര, അനുഭവങ്ങള്‍, തുടങ്ങിയവയെല്ലാം മോദി വിവരിച്ചു.

? ശരീരത്തിന് കുറഞ്ഞത് ഏഴു മണിക്കൂര്‍ ഉറക്കം വേണം. പകെ്ഷ താങ്കള്‍ മൂന്ന് നാല് മണിക്കൂര്‍ മാത്രമാണല്ലോ ഉറങ്ങുന്നത്

= യുഎസ് പ്രസിഡന്റ് ഒബാമ എന്നെ ആദ്യമായി കണ്ടപ്പോള്‍ അദ്ദേഹം എന്നോട് ചോദിച്ചത്, ഇതാണ്, താങ്കള്‍ എന്താണ് ഇങ്ങനെ ചെയ്യുന്നതെന്ന്. എപ്പോള്‍ കണ്ടാലും ഉറക്കം കൂട്ടിയിട്ടുണ്ടോയെന്നാണ് അദ്ദേഹം ഇപ്പോഴും ചോദിക്കുക.

? പ്രധാനമന്ത്രിയാകുമെന്ന് കരുതിയിരുന്നോ

= ഒരിക്കലും കരുതിയിട്ടില്ല.ഞാന്‍ വന്ന പശ്ചാത്തലം അങ്ങനെയുള്ളതായിരുന്നു. എനിക്ക് മെച്ചപ്പെട്ട ജോലിയുണ്ടായിരുന്നുവെങ്കിലും അമ്മ അയല്‍ക്കാര്‍ക്ക് ലഡു വിതരണം ചെയ്യുമായിരുന്നു. എനിക്കിത് അത്ഭുതകരമായി തോന്നുന്നു. ജനങ്ങള്‍ എന്നെ ഇത്രയേറെ സ്‌നേഹിക്കുന്നതില്‍ എനിക്ക് അത്ഭുതമുണ്ട്.

? ഇഷ്ടമുള്ള പഴങ്ങള്‍

= മാങ്ങ എനിക്ക് വലിയ ഇഷ്ടമാണ്.ഗുജാത്തിന് മാങ്ങയുടെ കാര്യത്തില്‍ വലിയ പാരമ്പര്യമുണ്ട്. കുട്ടിക്കാലത്ത് മാങ്ങ വാങ്ങാനുള്ള ആംഡംബരമൊന്നും ഞങ്ങള്‍ക്കില്ലായിരുന്നു. മാവില്‍ നിന്ന് മാങ്ങ പറിച്ചു തിന്നാനായിരുന്നു ഇഷ്ടം.

 പല പ്രതിപക്ഷ നേതാക്കളുമായും തനിക്ക് നല്ല ബന്ധമാണുള്ളതെന്നും ചോദ്യങ്ങള്‍ക്കുത്തരമായി അദ്ദേഹം പറഞ്ഞു.

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി എല്ലാ വര്‍ഷവും മധുരവും നല്ല കുര്‍ത്തകളും എനിക്ക് അയച്ചു നല്‍കാറുണ്ട്. ഗുലാം നബി ആസാദുമായും നല്ല സൗഹൃദയമാണ്. അദ്ദേഹം തുടര്‍ന്നു.

? ചായ വില്പ്പനയില്‍ നിന്ന് എന്തു പഠിച്ചു?

= ചായ വില്ക്കുമ്പോള്‍ ധാരാളം പേരെ കണ്ടു. അങ്ങനെ മനുഷ്യ സ്വഭാവം പഠിച്ചു. ചരക്കു തീവണ്ടികള്‍ എന്റെ ഗ്രാമത്തിലൂടെ കടന്നു പോകാറുണ്ട്. പശുക്കളെയും കന്നുകാലികളെയും ട്രെയിനുകളില്‍ കൊണ്ടുപോകുന്നവരെ അങ്ങനെ കാണാറുണ്ട്. അവര്‍ സ്‌റ്റേഷനുകളില്‍ മൂന്നു നാലും മണിക്കൂര്‍ തങ്ങും. അപ്പോള്‍ അവര്‍ക്ക് ചായ നല്‍കും. അവരില്‍ നിന്ന് പാട്ടുകള്‍ കേള്‍ക്കും. അങ്ങനെയാണ് ഹിന്ദി സുഗമമായി സംസാരിക്കാന്‍ പഠിച്ചത്.

? പുലര്‍ച്ചെ ചായ

ചില പ്രത്യേക സ്വഭാവങ്ങള്‍ എനിക്കുണ്ടായിരുന്നു. അവ തുടര്‍ന്നു പോകാന്‍ ഇന്ന് ബുദ്ധിമുട്ടാണ്. പുലര്‍ച്ചെ അഞ്ചു മണിക്ക് ചായ കുടിക്കാന്‍ ഇഷ്ടമാണ്. ഒന്ന് വൈകിട്ടും.  അടച്ച മുറിയിലല്ല,തുറസായ സ്ഥലത്തിരിക്കാനാണ് ഇഷ്ടം. ഞാന്‍ ദീപാവലി ആഘോഷിച്ചിട്ടില്ല. ഇടയ്ക്ക് മൂന്നാലു ദിവസം യാത്ര പോകും. ആ ദിവസളില്‍ ആരുമായും ബന്ധമുണ്ടാവാറില്ല. അത്തരം ദിവസങ്ങളാണ് എനക്കി് ശക്തി പകരറുള്ളത്. ഇനി വിരമിക്കുമ്പോള്‍ അതൊക്കെ ചെയ്യണം.

? സിനിമ കാണാന്‍ സമയമില്ല

 പണ്ട് ഞാന്‍ സിനിമ കാണാറുണ്ട്. ഞാന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ  പാ  അമിതാഭ് ബച്ചനൊത്തും എ വെനസ്‌ഡേ അനുപം ഖേറിനൊപ്പവുമാണ് കണ്ടത്. അന്ന് ഇടയ്ക്ക് അവര്‍ എന്നെ കാണാന്‍ വരാറുണ്ട്. പക്ഷെ ഇപ്പോള്‍ സിനിമ കാണാന്‍ സമയം കിട്ടാറില്ല. 

? ആദ്യത്തെ അന്താരാഷ്ട്ര പ്രസംഗം

 അമേരിക്കയില്‍  പോയപ്പോള്‍ അവിടെ വച്ച് സുഷമ സ്വരാജ് എന്നോടു ചോദിച്ചു. എഴുതി തയ്യാറാക്കിയ പ്രസംഗം കൈയില്‍ ഇല്ലെന്നായിരുന്നു എന്റെ മറുപടി. നത് അങ്ങനെയല്ല ചെയ്യേണ്ടത് എന്നായിരുന്നു അവരുടെ മറുപടി. എന്താണ് പ്രസംഗിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് ഞാന്‍ സുഷമയോട് പറഞ്ഞു. എനിക്ക് പ്രസംഗം എഴുതി തന്നു. എഴുതി തയ്യാറാക്കിയ പ്രസംഗങ്ങള്‍ സുഖകരമല്ല.

? കളികള്‍ ഇഷ്ടമാണ്.

ഗെയിംസ് കളിക്കാറുണ്ട്.  ടീം ഗെയിംസാണ് ഇഷ്ടം. എന്റെ കുടുംബത്തിന്റെ മുഴുവന്‍  തുണിയും ഞാന്‍ അലക്കാറുമുണ്ട്. അതിനാല്‍ കുളത്തില്‍നീന്താറുമുണ്ട്. ഇങ്ങനെയാണ് ഞാന്‍ എന്റെ ശരീരം മെച്ചപ്പെടുത്തിയത്.

? അമ്മ ഇപ്പോഴും പണം നല്‍കും.

എന്റെ അമ്മ എനിക്ക് ഇപ്പോഴും പണം നല്‍കും. എന്നില്‍ നിന്ന് അമ്മ എെന്തങ്കിലും പ്രതീക്ഷക്കുന്നുമില്ല. അമ്മയ്ക്ക് പണം വേണ്ടതുമില്ല. എനിക്ക് അമ്മയോട് സനേഹമില്ല എന്നല്ല ഇതിനര്‍ഥം. ഈ രാജ്യമാണ് ഇന്ന് എന്റെ കുടുംബം. അത് മെച്ചപ്പെടുത്താനാണ് പശന്റ ശ്രമം.

? വാച്ചു സമയവും

പ്രത്യേക രീതിയിലാണ് മോദി വാച്ച് കെട്ടുന്നത്. മറ്റുള്ളവരുടെ മുന്‍പില്‍ വച്ച് സമയം നോക്കി അവരെ അവഹേളിക്കാന്‍ ആഗ്രഹിക്കുന്നില്ല. അതിനാലാണിത്.

? കുര്‍ത്ത 

ഞാന്‍ കൊണ്ടു നടന്ന തോള്‍ സഞ്ചിയിലായിരുന്നു എല്ലാം. മുഖ്യമന്ത്രിയാകും വരെ  എന്റെ തുണികളെല്ലാം ഞാന്‍ തന്നെയാണ് കഴുകിയിരുന്നത്. മുഴുക്കയ്യന്‍ കുര്‍ത്ത  കഴുകാന്‍ കൂടുത ല്‍സമയം എടുക്കും, തോള്‍ സഞ്ചിയിലും കൂടുതല്‍ സ്ഥലവും  വേണം. അതിനാലാണ് മുറിക്കയ്യന്‍ കുര്‍ത്ത ധരിക്കാന്‍ തുടങ്ങിയത്.

? ആയുര്‍വേദത്തില്‍ വിശ്വാസം

കഷ്ടപ്പാടു നിറഞ്ഞ ജീവിതമാണ് ഞാന്‍ നയിച്ചിരുന്നത്. അതിനാല്‍ വിലയേറിയ ഈ മരുന്നുകള്‍ എങ്ങനെ പ്രയോജനപ്പെടും എന്ന് എനിക്കറിയില്ല. ഞാന്‍ ആയുര്‍വേദത്തിലാണ് വിശ്വസിക്കുന്നത്. ചൂടു വെള്ളമേ ഞാന്‍ കുടിക്കാറുള്ളൂ. പനി വന്നാല്‍ ഉപവാസമെടുക്കും. മൂക്കില്‍ രണ്ടുമൂന്നു തുള്ളി കടുകെണ്ണ ഒഴിക്കും. ആദ്യം അല്പ്പം നീറും. പക്ഷെ എന്റെ ജലദോഷം വേഗം കുറയും.

? ഗുജറാത്തില്‍ നിന്ന് അനുഭവം

ഞാന്‍ പ്രധാനമന്ത്രിയായപ്പോള്‍ മറ്റാര്‍ക്കും ഇല്ലാത്ത ഒരു ഭാഗ്യം  എനിക്ക് ലഭിച്ചിരുന്നു. ഞാന്‍ ദീര്‍ഘകാലം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. ഞാനാണ് ഗുജറാത്തില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്നതും. അതെനിക്ക് വിപുലമായ പ്രവര്‍ത്തി പരിചയമാണ് നല്‍കിയത്. 

? ഉറക്കെ ചിരിച്ച് മോദി

അക്ഷയ കുമാറിന്റെ ഒരു ചോദ്യത്തില്‍ മോദി പൊട്ടിച്ചിരിച്ചു. ഗുജറാത്തികള്‍ പണത്തിന്റെ കാര്യത്തില്‍ നിര്‍ബന്ധുള്ളവരാണ്. അതിനാല്‍ മോദി യഥാര്‍ഥ ഗുജറാത്തിയാണോയെന്ന ചോദ്യം ഉയര്‍ന്നപ്പോഴായിരുന്നു പൊട്ടിച്ചിരി.

? മുഖ്യമന്ത്രിയുടെ ശമ്പളം

ഞാന്‍ മുഖ്യമന്ത്രിയായപ്പോള്‍  എന്റെ സ്റ്റാഫാണ് എന്റെ ബാങ്ക് അക്കൗണ്ട് നോക്കി നടത്തിയത്. ഞാന്‍ പ്രധാനമന്ത്രിയായപ്പോള്‍ മുഖ്യമന്ത്രിയായിരിക്കെ ലഭിച്ച ശമ്പളം മുഴുവന്‍ ദാനം ചെയ്യാന്‍ അവരോട് നിര്‍ദ്ദേശിച്ചു. മുഴുവന്‍ ശമ്പളവും ദാനം ചെയ്യരുതെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എന്നോട് പറഞ്ഞു.  അതിനാല്‍ 21 ലക്ഷം ഒരു പ്യൂണിന്റെയും സെക്രട്ടറിയേറ്റിലെ ഒരു ഡ്രൈവറുടെയും  പെണ്‍മക്കളുടെ വിദ്യാഭ്യാസത്തിന് നല്‍കി.

? കര്‍ക്കശക്കാരനായ ഭരണാധികാരിയല്ല

കര്‍ക്കശക്കാരനായ ഭരണാധികാരിയാണെന്ന പ്രതിഛായ ശരിയല്ല. ജോലി ചെയ്യാന്‍ ആരിലും സമ്മര്‍ദ്ദം ചെലുത്താറില്ല. നേരത്തെ പ്രധാനമന്ത്രി വൈകിട്ട് ആറു മണിയോടെ ഓഫീസില്‍ നിന്ന് പോകും. പകലും  ഉണ്ടാവാറില്ല. പക്ഷെ ഞാന്‍ അതിരാവിലെ എത്തും. രാത്രി വൈകിയേ പോകാറുള്ളൂ. ഞാന്‍ കഠിനാധ്വാനം ചെയ്യുന്നതു കാണുമ്പോള്‍ അവര്‍ക്കും അങ്ങനെ ജോലി ചെയ്യണമെന്ന് തോന്നും. ഞാന്‍ വളര്‍ത്തിയെടുത്ത  വര്‍ക്ക് കള്‍ച്ചറാണിത്. ജോലിചെയ്യുമ്പോള്‍ മറ്റൊന്നിലും ശ്രദ്ധിക്കില്ല. അച്ചടക്കം അടിച്ചേല്‍പ്പിക്കാന്‍ ആവില്ല. ഞാന്‍ ഒരു മാതൃക സൃഷ്ടിക്കും.

? കോപ നിയന്ത്രണം

എനിക്കിഷ്ടമില്ലാത്ത എന്തെങ്കിലും സംഭവിച്ചാല്‍ ഞാന്‍ ഒറ്റയ്ക്ക് ഇരിക്കും. എല്ലാം ഒരു കടലാസില്‍ കുറിക്കും. എന്താണ് സംഭവിച്ചതെന്നും എന്തുകൊണ്ടാണ് ഞാന്‍ അങ്ങനെ ചെയ്തതെന്നും കുറിക്കും. പിന്നെ ആ കടലാസ് വലിച്ചു കീറി എറിയും. അത് വായിക്കുക പോലുമില്ല. വീണ്ടും എഴുതും. ഇങ്ങനെയാണ് ഉള്ളിലെ കോപം എരിയിച്ചുകളയുക. 

? ദേഷ്യം വരാറുണ്ട്

ദേഷ്യം വരുന്നതും അസ്വസ്ഥനാകുന്നതും മനുഷ്യ സഹജമാണ്. ഞാന്‍ ദീര്‍ഘകാലം മുഖ്യമന്ത്രിയായിരുന്നു. ഒരിക്കലും ഒരാളോടും ദേഷ്യപ്പെട്ടിട്ടില്ല.  ആരെക്കൊണ്ടും നിര്‍ബന്ധിച്ച് ജോലി എടുപ്പിക്കാറില്ല. അവര്‍ക്ക് സഹായ ഹസ്തം നീട്ടാറേയുള്ളു. ദേഷ്യം വരാറുണ്ട്. പക്ഷെ അത് മറ്റുള്ളരില്‍ തീര്‍ക്കാറില്ല. ഞാന്‍ കോപം പ്രകടിപ്പിച്ചാല്‍ യോഗത്തിന്റെ അജണ്ട തന്നെ മാറിപ്പോകും.

? കുട്ടിക്കാലം

 ലൈബ്രറിയില്‍ പോയി വലിയ ആള്‍ക്കാരെക്കുറിച്ച് വായിക്കും. സൈനികര്‍ക്ക് ബഹുമാനം കിട്ടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. തുടര്‍ന്ന് ഞാന്‍ ഗുജറാത്തിലെ സൈനിക സ്‌കൂളിനെക്കുറിച്ച് വായിച്ചു. അടുത്ത് ഒരു സ്‌കൂള്‍ പ്രിന്‍സിപ്പാളുണ്ടായിരുന്നു. അദ്ദേഹത്തെ പോയിക്കാണുമായിരുന്നു. അദ്ദേഹത്തിന് എന്നെ വലിയ ഇഷ്ടമായിരുന്നു.  അദ്ദേഹമാണ് ജീവിതം എന്തെന്ന് എനിക്ക് മനസിലാക്കിത്തന്നത്. പിന്നെയാണ് ഹിമാലയത്തിലേക്ക് പോയത്. 18നും 20വയസിനും  ഇടയ്ക്ക് അങ്ങനെ ഞാന്‍ ജീവിതത്തില്‍ ഒരുപാട് കണ്ടു. ചെറുപ്പകാലത്ത് ധാരാളം സംശയങ്ങള്‍ ഉണ്ടായിരുന്നു. അവക്കെല്ലാം സ്വയം  ഉത്തരം കണ്ടെത്തിയാണ് ഇന്ന് ഞാന്‍ എവിടെയാണോ അവിടെയെത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.