വടകര : ലോക്സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ സിപിഎം കള്ളവോട്ട് ചെയ്തെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. സുധാകരന്. ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മുഖ്യമന്ത്രിയുടെ ബൂത്തിലടക്കം കള്ളവോട്ട് നടന്നിട്ടുണ്ടെന്നും സുധാകരന് ആരോപിക്കുന്നുണ്ട്.
വീഡിയോ ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ നിരത്തി നിയമ നടപടി സ്വീകരിക്കും. സിപിഎമ്മിന്റെ കള്ളവോട്ടിന്റെ കൃത്യമായ കണക്ക് പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചു.
സുരക്ഷാ സജ്ജീകരണങ്ങളില്‍ പോരായ്മയുണ്ടെന്നും തളിപ്പറമ്പ്, മട്ടന്നൂര്‍ എന്നിവിടങ്ങളില്‍ കള്ളവോട്ട് നടന്നിട്ടുണ്ട്. പിണറായി വിജയന്റെ സ്വന്തം ബൂത്തില്‍ പോലും ജനാധിപത്യം സംരക്ഷിക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: