രോഹിത് തിവാരിയുടെ മരണം: ഭാര്യ അപൂര്‍വ ശുക്ല അറസ്റ്റില്‍

Wednesday 24 April 2019 3:57 pm IST

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി എന്‍.ഡി. തിവാരിയുടെ മകന്‍ രോഹിത് ശേഖറിന്റെ മരണവുമായി ബന്ധപ്പെട്ട് ഭാര്യ അറസ്റ്റില്‍. രോഹിത്തിന്റെ ഭാര്യ അപൂര്‍വ ശുക്ലയാണ് അറസ്റ്റിലായത്. തുടര്‍ച്ചയായ മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് ദല്‍ഹി പോലീസ് ക്രൈംബ്രാഞ്ച് വിഭാഗം അറസ്റ്റ് രേഖപ്പെടുത്തിയത്. 

ഏപ്രില്‍ 16നാണ് ഡല്‍ഹിയിലെ വസതിയില്‍ രേഹിതിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം ഹൃദയാഘാതം മൂലം മരിച്ചുവെന്നായിരുന്നു പ്രചരിച്ചിരുന്നത്. പിന്നീടാണ് ശ്വാസം മുട്ടിയാണ് മരിച്ചതെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചത്. തലയിണ കൊണ്ട് മുഖം അമര്‍ത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കേസില്‍ രോഹിതിന്റെ അമ്മ മരുമകള്‍ക്കെതിരെ നല്‍കിയ മൊഴിയാണ് കേസില്‍ വഴിത്തിരിവായത്. രോഹിതിന്റെ സ്വത്താണ് അപൂര്‍വയുടെ ലക്ഷ്യമെന്നും മകനും മരുമകളും നല്ല ബന്ധത്തില്‍ അല്ലായിരുന്നുവെന്നും ആയിരുന്നു മൊഴി. ഫോറന്‍സിക് റിപ്പോര്‍ട്ട് വരുമ്‌ബോള്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്ന് പോലീസ് പറഞ്ഞു.

ആറു വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് എന്‍.ഡി. തിവാരിയുടെ മകനാണെന്ന് രോഹിത് തെളിയിച്ചത്. ഡിഎന്‍എ പരിശോധനയിലൂടെയായിരുന്നു രോഹിത്, തിവാരിയുടെ മകനാണെന്നു തെളിഞ്ഞത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.