ഡിജിപിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് എം.കെ. രാഘവന്‍

Wednesday 24 April 2019 3:59 pm IST

കോഴിക്കോട്: ഒളിക്യാമറാ വിവാദവുമായി ബന്ധപ്പെട്ട് കേസ് എടുത്ത ഡിജിപിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സിറ്റിങ് എംപിയും കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ എം.കെ രാഘവന്‍.

തനിക്കെതിരെ കേസെടുക്കുന്നതിന് ഡിജിപി സമ്മര്‍ദ്ദം ചെലുത്തിയെന്നും, ഇതിന് ഉദ്യോഗസ്ഥരെ നിരന്തരം ഫോളില്‍ വിളിച്ചുവെന്നും രാഘവന്‍ പറഞ്ഞു. ഡിജിപി സര്‍ക്കാരിന്റെ ചട്ടുകമായി പ്രവര്‍ത്തിച്ചെന്നും ഡിജിപിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒളിക്യാമറ വിവാദവുമായി ബന്ധപ്പെട്ട് ഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ദൃശ്യങ്ങള്‍ പരിശോധിക്കുകയും, എം.കെ. രാഘവന്റേയും മൊഴിയെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം വേണമെന്ന് പ്രത്യേക സംഘം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.