ശ്രീലങ്കയിൽ ഭീകരർ ഉപയോഗിച്ചത് മദര്‍ ഓഫ് സാത്താന്‍ ബോംബ്

Wednesday 24 April 2019 4:18 pm IST

കൊളംബോ: ശ്രീലങ്കയില്‍ 321 പേരുടെ ജീവനെടുത്ത ചാവേർ ആക്രമണത്തിന് ഉപയോഗിച്ചത് മദര്‍ ഓഫ് സാത്താന്‍ എന്നറിയപ്പെടുന്ന (ടി.സി.എ.പി) ബോംബ്‌ ആണെന്ന് നിഗമനം. നെയിൽ പോളിഷ് റിമൂവറായി ഉപയോഗിക്കുന്ന അസെറ്റോൺ, ഹൈഡ്രജൻ പെറോക്‌സൈഡ് തുടങ്ങിയ രാസവസ്തുക്കൾ ഉപയോഗിച്ചാണ് ഇത്തരം ബോംബുകൾ നിർമിക്കുന്നത്. 

ഒരു പ്രദേശത്തെ തന്നെ നശിപ്പിക്കാന്‍ പ്രഹര ശേഷിയുള്ള ബോംബാണ് മദര്‍ ഓഫ് സാത്താന്‍ ബോംബ്‌.  ഐ‌എസ്  ഭീകരര്‍ ആക്രമണത്തിനായി ഇത്തരം രാസവസ്തുക്കള്‍ സാധാരണയായി ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇവിടെ ഇത്രയും മാരകമായ ബോംബുകള്‍ ഒരേ സമയത്ത് തന്നെ പോട്ടിക്കുന്നതിനായി ഭീകരര്‍ എന്ത് സാങ്കേതികവിദ്യയാണ് വിനിയോഗിച്ചത് എന്നതില്‍ വ്യക്തതവന്നിട്ടില്ല. ഒരേ സമയം ബോംബുകള്‍ പൊട്ടുന്നതിനായി പ്രാദേശിക സഹായം ലഭിക്കാന്‍ സാധ്യതയുള്ളതായും അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നുണ്ട്.

വന്‍തോതില്‍ ഭീകരര്‍ ഇത്തരം രാസവസ്തുക്കള്‍ വാങ്ങിക്കൂട്ടിയത് അറിയാതെ പോയത് ശ്രീലങ്കന്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ വീഴ്ചയാണ്. ഇവര്‍ കൊളംബോയ്ക്ക് സമീപത്തെ വെല്ലംപിട്ടിയ എന്ന പ്രദേശത്തെ കോപ്പര്‍ ഫാക്ടറിയില്‍ വച്ചാണ് ബോംബുകള്‍ നിര്‍മ്മിച്ചത്. ഇതിന്റെ ഉടമസ്ഥനായ ഇന്‍ഷാഫ്‌ അഹമ്മദ് ഈസ്റ്റര്‍ ദിനത്തില്‍ സ്വയം ചാവേറായി പൊട്ടിത്തെറിച്ചിരുന്നു.

ബ്രിട്ടീഷ് പൗരനായ ഒരു വിദ്യാർത്ഥിയാണ് അബദ്ധത്തിൽ ഇത്തരത്തിലൊരു ബോംബ് ആദ്യം നിര്‍മ്മിച്ചത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.