ലൈംഗികാരോപണത്തിന് പിന്നിലുള്ളവരെ കണ്ടെത്തണമെന്ന് സുപ്രീംകോടതി

Wednesday 24 April 2019 4:29 pm IST

ന്യൂദല്‍ഹി : സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കെതിരെയുള്ള ലൈംഗിക ആരോപണക്കേസില്‍ പരാതിക്കാരിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചത് ആരെന്ന് കണ്ടെത്തണമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര. പരാതിയുടെ പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നാണ് നിലവില്‍ അന്വേഷിക്കുന്നത്. പരാതിയില്‍ അന്വേഷണം വേണമെന്നും എന്നാല്‍ മുന്‍വിധിയോടുകൂടിയുള്ള അന്വേഷണം പാടില്ലെന്നും മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയിംസ് വ്യക്തമാക്കി. കേസ് ബുധനാഴ്ച്ചത്തേയ്ക്ക് മാറ്റിവെച്ചിരിക്കുകയാണ്.

സിബിഐ, ഐബി, ദല്‍ഹി പോലീസ് തുടങ്ങിയവയുടെ മേധാവികളെ സുപ്രീംകോടതി അന്വേഷണം സംഘം വിളിച്ചു വരുത്തിയിരുന്നു. അതേസമയം ആരോപണത്തിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആരോപിച്ച അഭിങാഷകന്‍ ഉത്സവ് ബൈസാളിന് സുരക്ഷ ഏര്‍പ്പെടുത്താനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ആരോപണത്തിന് പിന്നില്‍ വലിയ ശക്തികളുണ്ടെന്നും ഇതിനായി തനിക്ക് ഒന്നരക്കോടി വാഗ്ദാനം ചെയ്ത് സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാണ് അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ അറിയിച്ചത്. 

അതിനിടെ അഭിഭാഷകന്റെ സത്യവാങ്മൂലത്തിന്റെ ഉള്ളടക്കം അറിയിക്കണമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഇന്ദിരാ ജെയ്‌സിങ് ആവശ്യപ്പെട്ടെങ്കിലും കോടതി അത് തള്ളി. ചീഫ് ജസ്റ്റിസിനെതിരെ പരാതി ഉന്നയിച്ച യുവതിക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഏപ്രില്‍ 26ന് എല്ലാ രേഖകളുമായി ഹാജരാകാനാണ് സുപ്രീംകോടതി പ്രത്യേക സംഘം ആവശ്യപ്പെട്ടിരിക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.