സാധ്വിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാം; ഹര്‍ജി തള്ളി കോടതി

Wednesday 24 April 2019 4:36 pm IST

മുംബൈ : സാധ്വി പ്രഗ്യയെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് തടയാനാവില്ലെന്ന് കോടതി. മാലെഗാവ് സ്‌ഫോടനക്കേസില്‍ ആരോപണവിധേയയായ സാധ്വി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെതിരെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട സയ്യദ് അഹമ്മദ് എന്നയാളുടെ പിതാവാണ് എന്‍ഐഎ പ്രത്യേക കോടതിയെ സമീപിച്ചത്. വിചാരണ ഇപ്പോഴും തുടരുന്ന കേസില്‍ ഉള്‍പ്പെട്ട ആള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടായിരുന്നു പരാതി.

എന്നാല്‍ ഒരാളെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കാന്‍ തങ്ങള്‍ക്ക് അധികാരമില്ലെന്ന് വ്യക്തമാക്കിയ കോടതി ഇലക്ഷന്‍ കമ്മീഷനാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്ന് അറിയിച്ച് പരാതി തള്ളുകയായിരുന്നു. നടന്നു കൊണ്ടിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ആരെയെങ്കിലും വിലക്കാനുള്ള നിയമപരമായ അധികാരം കോടതിക്കില്ല എന്നറിയിച്ചു കൊണ്ടാണ് പരാതി തള്ളിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.