തിരുവനന്തപുരം : കല്ലട ബസ്സില്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന് ഉത്തരവിട്ടു. മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ഉത്തരവിട്ടു. എറണാകുളം ജില്ലാ പോലീസ് വമേധാവി, സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കമ്മീഷന് എന്നിവര്‍ക്കാണ് അന്വേഷണച്ചുമതല. മൂന്നാഴ്ച്ചയ്ക്കുള്ളില് റിപ്പോര്‍ട്ട് നല്‍കണമെനനും കമ്മീഷന് ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ ബസ് ഉടമ സുരേഷ് കല്ലടയോട് കമ്മീഷന് മുമ്പാകെ നേരിട്ട് ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്. യാത്രക്കാരായ മൂന്ന് യുവാക്കളെ ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മിന്നല്‍ പരിശോധനാ സ്ക്വാഡുകളെ
എല്ലാ ആര്‍ടി ഓഫീസിലും നിയമിക്കാന്‍ ഗതാഗത കമ്മീഷന് ഉത്തരവിട്ടിരുന്നു. അതത് മോട്ടോര്‍ വാഹന ഇന്‍സ്പെക്ടര്‍മാരാണ് ഇതിന് നേതൃത്വം നല്‍കുക. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തില്‍ മിന്നല്‍ പരിശോധന നടത്താനാണ് ഗതാഗത കമ്മീഷന് നിര്‍ദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: