മുൻപ് ഇന്ത്യയിലും ശ്രീലങ്കയിലെ അവസ്ഥ: മോദി

Wednesday 24 April 2019 6:15 pm IST

ലോഹർദഗ: യുപിഎ ഭരണകാലത്ത്  ഇപ്പോൾ ശ്രീലങ്കയിൽ ഉള്ള അവസ്ഥയ്ക്കു തുല്യമായ അവസ്ഥയായിരുന്നു ഇന്ത്യയിലുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഝാർഖണ്ഡിലെ ലോഹർദഗയിൽ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ശ്രീലങ്കയിൽ ചാവേറാക്രമണങ്ങളിൽ 350 ലേറെപ്പേരാണ് മരിച്ചത്. ഇതേ അവസ്ഥയായിരുന്നു 2014നു മുൻപ് ഇന്ത്യയിലും. മുബൈ ഭീകരാക്രമണങ്ങൾ സൂചിപ്പിച്ച് മോദി പറഞ്ഞു. ഇന്ന് നാം പാക്കിസ്ഥാന് കൃത്യമായ മറുപടി നൽകിക്കഴിഞ്ഞു. എന്തെങ്കിലും ചെയ്താൽ  മോദി അവരെ വേട്ടയാടുമെന്ന് ഭീകരർക്ക് അറിയാം.

ഭീകരതയിൽ കോൺഗ്രസിന്റെ സമീപനം എന്തെന്ന് സകലർക്കും അറിയാം. ഇവരാണ് പാക്കിസ്ഥാനെ പാഠം പഠിപ്പിച്ച നമ്മുടെ സൈനികരെ ചോദ്യം ചെയ്യുന്നത്. ബലാക്കോട്ടിലെ തിരിച്ചടിക്ക് തെൡവു നൽകണമെന്നാണ് കോൺഗ്രസ് ഇപ്പോൾ പറയുന്നത്. സൈനികരുടെ ധൈര്യത്തെപ്പോലും അവർ ചോദ്യം ചെയ്യുന്നു. ഇന്ന് ദൽഹിയിൽ ശക്തമായ സർക്കാരുണ്ട്. നക്‌സൽ മാവോയിസ്റ്റ് ഭീകരരെ മറികടക്കാൻ നമുക്കായി. കേന്ദ്രത്തിന്റെ ശക്തമായ നടപടികൾ മൂലം മാവോയിസ്റ്റ് ആക്രമണങ്ങൾ കുറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.