ടിക് ടോക് നിരോധനം നീക്കി മദ്രാസ് ഹൈക്കോടതി

Wednesday 24 April 2019 8:00 pm IST

ചെന്നെ: പ്രമുഖ ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷന്‍ ടിക് ടോക് നിരോധനം പിന്‍വലിച്ച് മദ്രാസ് ഹൈക്കോടതി. ടിക് ടോക്കിലെ വിവാദ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കാന്‍ സംവിധാനങ്ങള്‍ ഉണ്ടെന്നുള്ള കമ്പനിയുടെ മറുപടി അംഗീകരിച്ചാണ് ഹൈക്കോടതി നിരോധനം നീക്കിയത്. വീഡിയോ ഷെയറിങ് ആപ്ലിക്കേഷനായ ടിക് ടോക്ക് ഇനി മുതല്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ലഭ്യമാകും.

അശ്ലീലത പ്രോത്സാഹിപ്പിക്കുന്ന ടിക് ടോക് നിരോധിക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ വിധിയെ സുപ്രീംകോടതി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് രാജ്യത്തൊട്ടാകെ ടിക് ടോക് നിരോധിക്കാന്‍ ഗൂഗിളിനോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ഗൂഗിള്‍ ടിക് ടോക് നിരോധിച്ചത്.

നിരവധി അപകടങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും ആപ് കാരണമാകുന്നതായി പരാതി ഉയര്‍ന്നിരുന്നു. പോണോഗ്രാഫിയെ പ്രോത്സാഹിപ്പിക്കുന്ന ടിക് ടോക് കുട്ടികളുടെ സുരക്ഷയ്ക്ക് പോലും ഭീഷണിയാണെന്നുള്ള പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കോടതി ഉത്തരവ്. ഇതിനെ തുടര്‍ന്നാണ് കേന്ദ്ര ഐ.ടി മന്ത്രാലയം ഗൂഗിളിനും ആപ്പിളിനും ടിക് ടോക് ഇന്ത്യയില്‍ പൂര്‍ണ്ണമായും നിരോധിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.