കോട്ടയം വഴിയുള്ള ട്രെയിനുകള്‍ക്ക് ശനിയാഴ്ച നിയന്ത്രണം

Wednesday 24 April 2019 8:26 pm IST

കോട്ടയം: നാഗമ്പടം റെയില്‍വേ പഴയ മേല്‍പ്പാലം പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ശനിയാഴ്ച ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ചില ട്രെയിനുകള്‍ പൂര്‍ണ്ണമായും മറ്റു ചിലവ ഭാഗികമായും റദ്ദാക്കി. ഏതാനും ട്രെയിനുകള്‍  ആലപ്പുഴ വഴി തിരിച്ചുവിട്ടു

 മൂന്ന്  മെമു അടക്കം 12 പാസഞ്ചര്‍ ട്രെയിനുകള്‍ പൂര്‍ണമായും നാലു ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. 10 ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടും. വഴിതിരിച്ചു വിടുന്ന ട്രെയിനുകള്‍ക്ക് താല്‍ക്കാലികമായി എറണാകുളം സൗത്ത്,  ആലപ്പുഴ, ചേര്‍ത്തല, ഹരിപ്പാട് എന്നിവിടങ്ങളില്‍ സ്റ്റോപ്പ് ഉണ്ട്.

പൂര്‍ണമായും റദ്ദാക്കിയ ട്രെയിനുകള്‍:

66308 കൊല്ലം-എറണാകുളം മെമു, 66302 കൊല്ലം-എറണാകുളം മെമു, 66303 എറണാകുളം-കൊല്ലം മെമു, 56385 എറണാകുളം-കോട്ടയം പാസഞ്ചര്‍, 56390 കോട്ടയം-എറണാകുളം പാസഞ്ചര്‍, 56387 എറണാകുളം-കായംകുളം പാസഞ്ചര്‍, 56388 കായംകുളം-എറണാകുളം പാസഞ്ചര്‍, 56380 കായംകുളം-എറണാകുളം പാസഞ്ചര്‍, 56303 എറണാകുളം-ആലപ്പുഴ പാസഞ്ചര്‍, 56381 എറണാകുളം-കായംകുളം പാസഞ്ചര്‍, 56382 കായംകുളം-എറണാകുളം പാസഞ്ചര്‍, 56301 ആലപ്പുഴ-കൊല്ലം പാസഞ്ചര്‍.

ഭാഗികമായി റദ്ദാക്കിയവ:

56365 ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍. എറണാകുളം ടൗണ്‍-പുനലൂര്‍ സ്റ്റേഷനുകള്‍ക്കിടയില്‍ സര്‍വീസ് നടത്തില്ല.56366 പുനലൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍. പുനലൂര്‍-എറണാകുളം ടൗണ്‍ സ്റ്റേഷനുകള്‍ക്കിടയില്‍ സര്‍വീസ് നടത്തില്ല.16307 ആലപ്പുഴ-കണ്ണൂര്‍ എക്‌സ്പ്രസ്. ആലപ്പുഴയ്ക്കും എറണാകുളം ജംഗ്ഷനും ഇടയില്‍ സര്‍വീസ് നടത്തില്ല.16308 കണ്ണൂര്‍-ആലപ്പുഴ എക്‌സ്പ്രസ്. എറണാകുളത്ത് യാത്ര അവസാനിപ്പിക്കും.

ആലപ്പുഴവഴി തിരിച്ചുവിട്ട ട്രെയിനുകള്‍;

 16650 നാഗര്‍കോവില്‍-മംഗളൂരു പരശുറാം എക്‌സ്പ്രസ്, 17229 തിരുവനന്തപുരം-ഹൈദരാബാദ് എക്‌സ്പ്രസ്, 16382 കന്യാകുമാരി-മുംബൈ എക്‌സ്പ്രസ്, 12625 തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള, 16525 കന്യാകുമാരി-കെഎസ്ആര്‍ ബെംഗളൂരു ഐലന്‍ഡ് എക്‌സ്പ്രസ്, 12081 കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ്, 12626 ന്യൂദല്‍ഹി-തിരുവനന്തപുരം കേരള, 17230 ഹൈദരാബാദ്-തിരുവനന്തപുരം ശബരി, 16649 മംഗളൂര്-നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ്, 12201 ലോക്മാന്യതിലക്-കൊച്ചുവേളി ഗരിബ്‌രഥ ് എക്‌സ്പ്രസ്.12624 തിരുവനന്തപുരം-ചെന്നൈ സെന്റര്‍ മെയില്‍ 45 മിനിട്ട് അധികസമയം കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിടും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.