കാറ്റിലും മഴയിലും വ്യാപകനാശം: നിരവധി വീടുകള്‍ തകര്‍ന്നു

Wednesday 24 April 2019 8:46 pm IST

പത്തനാപുരം:  വേനല്‍ മഴക്കൊപ്പം വീശിയടിച്ച കാറ്റില്‍ മലയോര മേഖലയില്‍ വ്യാപക നാശം. നിരവധി വീടുകള്‍  തകര്‍ന്നു. വീടുകള്‍ക്ക് മുകളില്‍ മരങ്ങള്‍ വീണും ശക്തമായ കാറ്റില്‍  മേല്‍ക്കൂര പറന്നു പോയുമാണ് നാശം സംഭവിച്ചത്.

പത്തനാപുരം കുണ്ടയം പുതുമ്പറമ്പില്‍ വീട്ടില്‍ മുരളീധരന്റെ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു.  കാറ്റില്‍  ഓടുകളും ഷീറ്റുകളുംപറന്നു പോവുകയായിയുന്നു. തലനാരിഴക്കാണ്  കുടുംബങ്ങള്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. 

തലവൂര്‍ പഞ്ചായത്തില്‍  മഴയും കാറ്റും വ്യാപക നാശം വിതച്ചിട്ടുണ്ട്. മരങ്ങള്‍ കടപുഴകി ഗ്രാമീണ പാതകളിലെ ഗതാഗതവും തടസ്സപെട്ട നിലയിലാണ് .വൈദ്യൂത വാര്‍ത്താ വിനിമയ സംവിധാനങ്ങളും തകരാറിലായി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.