അത്‌ലറ്റിക്കോ തോറ്റാല്‍ ബാഴ്‌സയ്ക്ക് കിരീടം

Thursday 25 April 2019 5:31 am IST

ബാഴ്്‌സലോണ: ലയണല്‍ മെസി വിട്ടുനിന്ന മത്സരത്തില്‍ ഡിപ്പോര്‍ട്ടിവോ അലാവസിനെ ഏകപക്ഷീയമായ രണ്ട് ഗോളിന് തോല്‍പ്പിച്ച് ബാഴ്‌സലോണ ലാലിഗ കിരീടത്തിന് തൊട്ടടുത്തെത്തി. പോയിന്റ് നിലയില്‍ രണ്ടാം സ്ഥാനത്ത നില്‍ക്കുന്ന അത്്‌ലറ്റിക്കോ മാഡിഡ് അടുത്ത മത്സരത്തില്‍ തോറ്റാല്‍ നിലവിലെ ചാമ്പ്യന്മാരായ ബാഴ്‌സയ്ക്ക് വീണ്ടും കിരീടം ശിരസ്സിലേറ്റാം.

കാള്‍സ് അലേന, ലൂയി സൂവാരസ് എന്നിവരുടെ ഗോളുകളിലാണ് ബാഴ്‌സ് ഡിപ്പോര്‍ട്ടിവോ അലാവസിനെ തോല്‍പ്പിച്ചത്. രണ്ട് ഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നത്. ലൂയി സുവാരസ് പെനാല്‍റ്റിയിലൂടെയാണ് ലക്ഷ്യം കണ്ടത്.

ഈ വിജയത്തോടെ 34 മത്സരങ്ങളില്‍ 80 പോയിന്റുമായി ബാഴ്്‌സ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റിമക്കാ മാഡ്രിഡിന് 33 മത്സരങ്ങളില്‍ 68 പോയിന്റാണുള്ളത്.

നിര്‍ണായക മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് സ്വന്തം തട്ടകത്തില്‍ വലന്‍സിയയെ നേരിടും. ഈ മത്സരത്തില്‍ അത്‌ലറ്റിക്കോ തോറ്റാല്‍ ബാഴ്‌സയ്ക്ക് കിരീടം ഉറപ്പാകും. 

അത്‌ലറ്റിക്കോ തോല്‍വി ഒഴിവാക്കിയാല്‍ ബാഴ്‌സയ്ക്ക് കിരീടം നേടാന്‍ അടുത്ത മത്സരത്തില്‍ ലെവന്തയെ തോല്‍പ്പിക്കണം. ശനിയാഴ്ചയാണ് ബാഴ്‌സ - ലെവന്തെ പോരാട്ടം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.