ചെന്നൈ: ഐപിഎല്ലില്‍ കുതിപ്പ് തുടരുന്ന ചെന്നൈ സൂപ്പര്‍ കിങ്സിന്റെ വിജയമന്ത്രം വെളിപ്പെടുത്താനാകില്ലെന്ന് ക്യാപ്റ്റന്‍ എം.എസ് ധോണി. സണ്സൈസേഴ്സ് ഹൈദരാബാദിനെ തോല്‍പ്പിച്ച് പ്ലേഓഫ് ഉറപ്പാക്കിയശേഷം സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ നായകന് കൂടിയായ ധോണി.
വിജയമന്ത്രം ട്രേഡ് സീക്രട്ടാണ്. അത് വിരമിക്കുന്നതിന് മുമ്പ് വെളിപ്പെടുത്താനാകില്ല. ഞാനത് എല്ലാവരോടും പറഞ്ഞാല്‍ പിന്നെ ചെന്നൈ തന്നെ ലേലത്തില്‍ പിടിക്കില്ല. ആരാധകരുടെ പിന്തുണയും ടീമുടമകളുടെ പ്രോത്സാഹനവുമൊക്കെ വിജയത്തിന് ആവശ്യമാണ്. സഹപരിശീലകന്മാരുടെയും പങ്ക് വലുതാണ്. ഇതില്‍ കൂടുതലൊന്നും വിരമിക്കുന്നതിന് മുമ്പ് വെളിപ്പെടുത്താനാകില്ലെന്ന് ധോണി വ്യക്തമാക്കി.
സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ആറു വിക്കറ്റിന് തോല്‍പ്പിച്ചതോടെ പതിനൊന്ന് മത്സരങ്ങളില്‍ പതിനാറ് പോയിന്റുമായി ചെന്നൈ സൂപ്പര്‍ കിങ്സ് പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്ത്് നില്‍ക്കുകയാണ്. അടുത്ത മത്സരത്തില്‍ ചെന്നൈ നാളെ മുംബൈ ഇന്ത്യന്‍സിനെ നേരിടും.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആദ്യ പതിപ്പ് മുതല്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെച്ചുവരുയാണ് ചെന്നൈ സൂപ്പര്‍ കിങ്സ്. ധോണിയുടെ നായകത്വത്തില്‍ മൂന്ന തവണ കിരീടം ചൂടി. നിലവില്‍ ഏറ്റവും കൂടുതല്‍ തവണ പ്ലേ ഓഫ് കളിച്ച ടീമാണ് ചെന്നൈ. ഒമ്പത് തവണ പ്ലേഓഫില്‍ കളിച്ചു. ഏഴൂതവണ ഫൈനലിലെത്തി.
ഈ സീസണിലും ധോണിയുടെ നായകത്വത്തില്‍ ചെന്നൈ കുതിപ്പ് തുടരുകയാണ്. കളിച്ച പതിനൊന്ന് മത്സരങ്ങളില്‍ എട്ടെണ്ണത്തില്‍ വിജയിച്ചു. മൂന്ന് മത്സരങ്ങള്‍ തോറ്റു. പതിനാറ് പോയിന്റുള്ള അവര്‍ ഇത്തവണയും പ്ലേഓഫില്‍ കടക്കുമെന്ന് ഉറപ്പായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: