ന്യൂദല്‍ഹി: വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ ഇന്ന് നടക്കും. ഉച്ചയ്ക്ക് ബനാറസ് ഹിന്ദു സര്‍വ്വകലാശാലയുടെ മുന്നില്‍ മദനമോഹന മാളവ്യയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമായിരിക്കും റോഡ് ഷോ ആരംഭിക്കുക. നാളെ രാവിലെയാണ് പ്രധാനമന്ത്രിയുടെ പത്രികാ സമര്‍പ്പണം.
ഇന്ന് രാത്രി 7മണിക്ക് ദശാശ്വമേധ ഘട്ടില്‍ ഗംഗാ ആരതി നിര്‍വഹിക്കുന്ന പ്രധാനമന്ത്രി രാത്രി മൂവായിരത്തോളം പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്ച നടത്തും. നാളെ കാലഭൈരവ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് ശേഷമാണ് നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിനായി മോദി പുറപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: