കണ്ണൂര്‍: ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് സ്വര്‍ഗീയ മാരാര്‍ജിയുടെ 24-ാം വാര്‍ഷിക അനുസ്മരണം ഇന്ന് കണ്ണൂരില്‍ നടക്കും.
രാവിലെ ഒന്‍പത് മണിക്ക് പയ്യാമ്പലത്തെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചനയും 10 മണിക്ക് മാരാര്‍ജി ഭവനില്‍ അനുസ്മരണവും നടക്കും.
ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള, ദേശീയ സമിതിയംഗം സി.കെ.പത്മനാഭന്, ആര്‍എസ്എസ് പ്രാന്തസഹസംഘചാലക് അഡ്വക്കറ്റ് കെ.കെ.ബാലറാം, പ്രാന്തീയ വിദ്യാര്‍ത്ഥി പ്രമുഖ് വത്സന് തില്ലങ്കേരി, ബിജെപി സംസ്ഥാന സെല്‍ കോഡിനേറ്റര്‍ കെ.രഞ്ജിത്ത്, ബിജെപി ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ് തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: