ഏഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ പി.യു.ചിത്രയ്ക്ക് സ്വര്‍ണം

Wednesday 24 April 2019 9:39 pm IST

ദോഹ : ദോഹയില്‍ നടക്കുന്ന ഏഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ മലയാളിതാരം പി.യു. ചിത്രയ്ക്കു സ്വര്‍ണം. വനിതകളുടെ 1500 മീറ്ററിലാണ് ചിത്ര സ്വര്‍ണം നേടിയത്. 4.14 മിനിട്ടില്‍ ചിത്ര ഓടിയെത്തി. 2017ല്‍ ഭുവനേശ്വറില്‍ നടന്ന ചാംപ്യന്‍ഷിപ്പിലും ചിത്ര ഈയിനത്തില്‍ സ്വര്‍ണം നേടിയിരുന്നു. ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മൂന്നാം സ്വര്‍ണമാണിത്.

ഏഷ്യന്‍ അത്ലറ്റിക്‌സ് ചാമ്ബ്യന്‍ഷിപ്പില്‍ ഇന്നലെ ഹെപ്റ്റാത്ത്‌ലണില്‍ സ്വപ്ന ബര്‍മ്മനും മലയാളികളായ മുഹമ്മദ് അനസ്, വി.കെ വിസ്മയ എന്നിവരടങ്ങിയ മിക്‌സഡ് റിലേ ടീമുമാണ് വെള്ളിമെഡലുകള്‍ നേടിയത്. എം.ആര്‍ പൂവമ്മ, ആരോഗ്യരാജീവ് എന്നിവരായിരുന്നു മിക്‌സഡ് റിലേയിലെ മറ്റംഗങ്ങള്‍. ഹെപ്റ്റാത്ത്‌ലണില്‍ സീസണ്‍ ബെസ്റ്റായ 5993 പോയിന്റാണ് സ്വപ്ന നേടിയത്. 2000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ പരുള്‍ ചൗധരി അഞ്ചാമതായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.