കണ്ണൂര്‍: ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ ജി മാരാരുടെ 24-ാം വാര്‍ഷിക അനുസ്മരണം കണ്ണൂരില്‍ നടന്നു. രാവിലെ പയ്യാമ്പലത്തെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് മാരാര്‍ജി ഭവനില്‍ അനുസ്മരണവും ഉണ്ടായി.
ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള, ദേശീയ സമിതിയംഗം സി.കെ.പത്മനാഭന്, ആര്‍എസ്എസ് പ്രാന്തസഹസംഘചാലക് അഡ്വക്കറ്റ് കെ.കെ.ബാലറാം, പ്രാന്തീയ വിദ്യാര്‍ത്ഥി പ്രമുഖ് വത്സന് തില്ലങ്കേരി, ബിജെപി സംസ്ഥാന സെല്‍ കോഡിനേറ്റര്‍ കെ.രഞ്ജിത്ത്, ബിജെപി ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ് തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: