മോദിയോട് തോൽക്കാൻ പ്രിയങ്കയില്ല

Thursday 25 April 2019 1:08 pm IST

ന്യൂദല്‍ഹി: വാരാണസിയില്‍ നരേന്ദ്രമോദിക്കെതിരെ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന പ്രചാരണം പൊളിഞ്ഞു. വാരണാസിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. അജയ് റായ് ആണ് വാരണാസിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. 

നരേന്ദ്രമോദിക്കെതിരെ പ്രിയങ്കയെ സ്ഥാനാര്‍ഥിയാക്കുന്നതിനെക്കുറിച്ചുള്ള തീരുമാനം ഏറെ നാളായി അനിശ്ചിതത്വത്തിലായിരുന്നു. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാനൊരുക്കമെന്ന് പ്രിയങ്കയും പലവട്ടം വ്യക്തമാക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് ഫലം പ്രശ്‌നമല്ലെന്നായിരുന്നു പ്രിയങ്കയുടെ നിലപാട്. എന്നാല്‍, രാഷ്ട്രീയത്തില്‍ എത്തി ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ പ്രിയങ്ക വന്‍ തോല്‍വി നേരിടുന്നതിനോട് സോണിയാ ഗാന്ധിക്ക് യോജിപ്പില്ല.

വാരാണസിയില്‍ എസ് പി ബി - എസ് പി സഖ്യം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതും കോണ്‍ഗ്രസ് പുനരാലോചനയ്ക്ക് കാരണമായി. മുന്‍ കോണ്‍ഗ്രസ് നേതാവിന്റെ മരുമകളായ ശാലിനി യാദവിനെയാണ് എസ് പി - ബി എസ് പി സഖ്യം വാരാണസിയിലെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.

അതേസമയം, നരേന്ദ്രമോദി ഇന്ന് വാരാണസിയില്‍ റോഡ് ഷോ നടത്തും. നാളെ നാമനിർദേശ പത്രിക സമർപ്പിച്ചതിന് ശേഷമായിരിക്കും അദ്ദേഹം മടങ്ങുക.   

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.