ധനികരും ശക്തരും സുപ്രീംകോടതിയെ ഭരിക്കാൻ വരേണ്ട

Thursday 25 April 2019 1:54 pm IST

ന്യൂദല്‍ഹി : ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരായ ലൈംഗികാരോപണക്കേസില്‍ രൂക്ഷ വിമര്‍ശനം നടത്തി സുപ്രീംകോടതി. ധനികരും ശക്തരുമാണെന്ന് കരുതി രാജ്യത്തെ പരമോന്നത കോടതിയെ ഭരിക്കാന്‍ സാധിക്കില്ലെന്നും സുപ്രീംകോടതി വിമര്‍ശിച്ചു. തീകൊണ്ട് കളിക്കാന്‍ നില്‍ക്കുന്നവരുടെ സ്വന്തം വിരലുകള്‍ക്കാവും പൊള്ളലേല്‍ക്കുകയെന്നന്നും കോടതി അറിയിച്ചു. 

ചീഫ് ജസ്റ്റിസിനെതിരായ ആരോപണത്തിന് പിന്നില്‍ വന്‍ ഗൂഢാലോചനയാണ് നടന്നത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പുറത്ത് കൊണ്ടുവരിക തന്നെ ചെയ്യും. ഉന്നത കോടതിയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള ശക്തമായ മറുപടിയായിരിക്കും ഇതെന്നും ഡിവിഷന്‍ ബെഞ്ച് ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ആര്‍.എഫ്. നരിമാന്‍, ദീപക് ഗുപ്ത എന്നിവര്‍ അറിയിച്ചു. ഇത്തരത്തില്‍ ഒരു നടപടിക്ക് ഇനി ആരും മുതിരത്. അങ്ങിനെ ഉണ്ടായാല്‍ തന്നെ അവരുടെ സ്വന്തം വിരലുകള്‍ക്കാകും പൊള്ളല്‍ ഏല്‍ക്കുന്നത്. 

ചീഫ് ജസ്റ്റിസിനെതിരായ ആരോപണം ഗൂഢാലോചനയുടെ ഭാഗമാണ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് തക്കശിക്ഷ തന്നെ നല്‍കുന്നതാണ്. 

അതേസമയം രഞ്ജന്‍ ഗൊഗോയ്‌ക്കെതിരെ ആരോപണവുമായി ബന്ധപ്പെട്ട് തനിക്ക് ഒന്നരക്കോടി വാഗ്ദാനം ചെയ്‌തെന്ന അഭിഭാഷകന്‍ ഉത്സവ് ബൈന്‍സിന്റെ വെളിപ്പെടുത്തല്‍ സുപ്രീംകോടതി കര്‍ശ്ശനമായി പരിശോധിച്ചു വരികയാണ്. അജയ് എന്നയാള്‍ പണം വാഗ്ദാനം ചെയ്‌തെന്നാണ് അഭിഭാഷകന്റെ വെളിപ്പെടുത്തിയത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.