ചീഫ് ജസ്റ്റിസിനെതിരെ ഗൂഢാലോചന: അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവ്

Thursday 25 April 2019 2:25 pm IST

ന്യൂദൽഹി: ചീഫ് ജസ്റ്റിസിനെതിരെയുള്ള ഗൂഢാലോചനയിൽ സുപ്രീംകോടതി അന്വേഷണം പ്രഖ്യാപിച്ചു.   ജസ്റ്റിസ് എ.കെ പട്‌നായിക്കിന്റെ നേതൃത്വത്തിൽ അന്വേഷിക്കും. സിബിഐ, ഐബി, ദൽഹി പോലീസ് മേധാവികൾ അന്വേഷണത്തിൽ സഹകരിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

അന്വേഷണ റിപ്പോർട്ട് സീൽ വച്ച കവറിൽ സമർപ്പിക്കണം. അതിന് ശേഷം കേസ് വിണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസിനെ ലൈംഗികാരോപണത്തിൽ കുടുക്കാൻ ഗൂഢാലോചന ഉണ്ടെന്ന അഭിഭാഷകൻ ഉത്സവ് ബയൻസിന്റെ ആരോപണത്തിലാണ് സുപ്രീംകോടതി അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചത്. 

ധനികരും ശക്തരും സുപ്രീംകോടതിയെ ഭരിക്കാൻ വരേണ്ട

 
 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.