ജൂൺ ഒന്നുമുതൽ ബസുകൾക്ക് ജിപിഎസ് സംവിധാനം, അമിത ചാർജ് നിയന്ത്രിക്കും

Thursday 25 April 2019 2:37 pm IST

തിരുവനന്തപുരം: അന്തർസംസ്ഥാന ബസുകളിലെ അമിതചാർജ്ജ് നിയന്ത്രിക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ.  ജൂൺ ഒന്നുമുതൽ ബസുകൾക്ക് ജിപിഎസ് സംവിധാനം കർശനമാക്കുമെന്നും മന്ത്രി അറിയിച്ചു.

നിരക്ക് ഏകീകരണം സംബന്ധിച്ച് പഠിക്കാനായി ജസ്റ്റിസ് രാമചന്ദ്രൻ നായർ അദ്ധ്യക്ഷനായ സമിതിയെ നിയോഗിച്ചു . ടിക്കറ്റ് ബുക്കിംഗ് ഏജന്‍സികള്‍ ഒരാഴ്ചക്കകം ലൈസന്‍സ് എടുക്കണമെന്ന് ഗതാഗത വകുപ്പ് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇല്ലാത്തവ അടച്ചു പൂട്ടും. മറ്റ് സംസ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന എല്ലാ ബസുകളുടേയും രേഖകള്‍ ഹാജരാക്കാന്‍ ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  

കഴിയുന്നതും കെഎസ്ആർടിസി അന്തർസംസ്ഥാന ബസുകൾ റദ്ദാക്കില്ലെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പെര്‍മിറ്റ് ലംഘിച്ച 45 ബസുകള്‍ക്ക് കഴിഞ്ഞ ദിവസം 5000 രൂപ വീതം പിഴ ചുമത്തിയിരുന്നു. യാത്രക്കാരെ ഒരു സ്ഥലത്ത് നിന്ന് കയറ്റി മറ്റൊരു സ്ഥലത്ത് എത്തിക്കാനുള്ള കോണ്‍ട്രാക്ട് ക്യാരേജ് പെര്‍മിറ്റ് മാത്രമാണ് പല സ്വകാര്യ ബസുകള്‍ക്കും ഉള്ളത്. എന്നാല്‍ മുന്‍കൂര്‍ ടിക്കറ്റ് നല്‍കി പ്രധാന സ്റ്റോപ്പുകളില്‍ നിന്നെല്ലാം ആളെക്കയറ്റിയാണ് സര്‍വീസ്. ഇതിനെതിരെയാണ് പിഴ ചുമത്തിയതെന്നും മന്ത്രി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.