തൊവരിമലയില്‍ നിന്നും വനവാസികളെ കുടിയൊഴിപ്പിച്ചതിന് പിന്നില്‍ ആര് ?

Thursday 25 April 2019 3:50 pm IST

കല്‍പ്പറ്റ : സംസ്ഥാനത്തിന്റെ വനഭൂമി കൈയ്യടക്കിയെന്ന് ആരോപിച്ച് വനവാസി സമുദായത്തില്‍ ഉള്‍പ്പെട്ട നൂറുകണക്കിന് ആളുകളെയാണ് വയനാട് തൊവാരിമലയില്‍ നിന്നും കഴിഞ്ഞ ദിവസം കുടിയൊഴിപ്പിച്ചത്. കഴിഞ്ഞ ഞായറാഴ്ച കേരള പോലീസിന്റേയും വനും വകുപ്പിന്റേയും നേതൃത്വത്തില്‍ നടന്ന ഈ കുടിയൊഴിപ്പിക്കലിന് പിന്നില്‍ സ്വകാര്യപ്ലാന്റേഷന്‍ കമ്പനിയായ ഹാരിസണ്‍ മലയാളം പ്രൈവറ്റ് ലിമിറ്റഡിന്റെ ഇടപെടലുകളാണെന്നാണ് ആരോപണം ഉയരുന്നത്. 

തൊവരിമലയിലെ ഈ ഭൂപ്രദേശം കൃഷിയാവശ്യത്തിനും താമസിക്കുന്നതിനുമായി സര്‍ക്കാര്‍ നല്‍കിയിരുന്നെന്നാണ് ആദിവാസികള്‍ പറയുന്നത്. വനവാസികളെ ഇവിടെ നിന്ന് മാറ്റുന്നതിന് അധികൃതര്‍ കുടിയൊഴിപ്പിക്കുന്നതിന് എതിരേ നിന്നിരുന്ന ആദിവാസി ഭാരത് മഹാസഭ, ഇന്ത്യന്‍ ക്രാന്തികാരി കിസാന്‍ സഭ എന്നിവയുടെ നേതാക്കളെ ബുധനാഴ്ച സ്ഥലത്ത് നിന്ന് ആദ്യം ഒഴിപ്പിക്കുകയാണ്. ചെയ്തത്. 

1969ലെ സി. അച്യൂതമേനോന്‍ സര്‍ക്കാരിന്റെ ഭൂപരിഷ്‌കൃത നിയമപ്രകാരം ഹാരിസണ്‍ മലയാളത്തിന്റെ തൊവരിമലയിലെ 104 ഹെക്ടര്‍ ഭൂമിയുടെ കൈവശ സംരക്ഷണം കേരള വനം വകുപ്പിനാണ്. സംസ്ഥാനത്തെ കൃഷിയുടെ പ്രോത്സാഹനത്തിനായാണ് ഈ ഭൂമി സര്‍ക്കാര്‍ സംരക്ഷിച്ച് പോരുന്നത്. 1971ലെ നിയമ പ്രകാരം ഈ ഭൂമിയെ കൃഷി ഭൂമിയായാണ് കണക്കാക്കി പോരുന്നത്. പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തിലെ പ്രത്യേക വിഭാഗത്തിലെ കര്‍ഷകര്‍ക്ക് മാത്രമേ ഇത് കൈവശം വെയ്ക്കാനും സാധിക്കുകയുള്ളൂ.

പട്ടിക ജാതി, പട്ടിക വിഭാഗത്തില്‍ പെട്ട തൊഴിലില്ലാത്ത ജനങ്ങള്‍ക്ക് ഉടമസ്ഥാവകാശമില്ലാതെ കൃഷിക്കായി ഈ ഭൂമി ഉപയോഗിക്കാമെന്നും വ്യവസ്ഥയുണ്ട്. ഈഭൂമിയില്‍ സര്‍ക്കാര്‍ അനുമതിയോടെ വനവാസികള്‍ക്ക് താമസിക്കാനും കൃഷി ആവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കാമെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഹാരിസണ്‍ ഈ ഭൂമി കൈയ്യടക്കാന്‍ ശ്രമം നടത്തി വരികയാണ്. ഇതിന്റെ ഭാഗമായി ഇവിടുത്തെ കുറച്ച് പ്രദേശം ഹാരിസണ്‍ ജെസിബി ഉപയോഗിച്ച് നിരപ്പാക്കി കഴിഞ്ഞു. സര്‍ക്കാര്‍ അനുമതിയുടെ അടിസ്ഥാനത്തിലാണ് ഇത് നിരപ്പാക്കിയതെന്നാണ് പ്ലാന്റേഷന്‍ കമ്പനി വാദിക്കുന്നത്. 

എന്നാല്‍ വനം വകുപ്പിന് കീഴിലുള്ള ഭൂമി ഹാരിസണിന് നല്‍കുന്നത് എങ്ങനെ? അതില്‍ ആര്‍ക്കും ഉത്തരമില്ല. 290കോടിയുടെ വിറ്റ് വരവ് ഹാരിസണിന് ഉണ്ടെന്നാണ് കണക്കുകളില്‍ പറയുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ തേയില, റബര്‍ ഉത്പ്പാദകര്‍ അവര്‍ ആണെന്നാണ് അവകാശപ്പെടുന്നത്. 

ഭൂമി കൈയ്യടക്കാന്‍ ഹാരിസണ്‍ ശ്രമിച്ചെന്ന വാദം തെറ്റാണെന്നാണ വനം വകുപ്പ് പറയുന്നത്. അതേസമയം പ്രദേശം സന്ദര്‍ശിച്ച തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരു മാധ്യമ പ്രവര്‍ത്തകന്‍ പറയുന്നത് പോലീസും വനം വകുപ്പും സ്ഥലതെത്തി 300 മുതല്‍ 400 ആദിവസികളെ വരെ ഒഴിപ്പിച്ചിട്ടുണ്ടെന്നാണ്.

പോലീസില്‍ നിന്നുള്ള ഈ നീക്കത്തില്‍ ഭയന്നാണ് സ്ത്രീകളും കുട്ടികളും അടക്കമുള്ള സംഘം പ്രദേശത്ത് കഴിയുന്നതെന്ന് വനവാസി നേതാക്കള്‍ അറിയിച്ചു. കുടിയൊഴിപ്പിക്കുന്നതിനിടയില്‍ ചിലരെ കാണാതായെന്നും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കൂടാതെ പ്രതിഷേധക്കാരില്‍ ചിലരെ പോലീസ് അറസ്റ്റ് ചെയ്തതായും പറയുന്നു. 

എന്നാല്‍ ഭൂമി സംബന്ധിച്ച് ചര്‍ച്ച നടത്തുന്നതിനായി വിളിപ്പിച്ചതാണെന്നാണ് പോലീസ് അറിയിച്ചത്. കൂടാതെ വനവാസികളെ സമാധാന പരമായാണ് വനവാസികളെ ഭൂമിയില്‍ നിന്ന് ഒഴിപ്പിച്ചതെന്നും, ഇവരെയെല്ലാം തൊട്ടടുത്ത സ്ഥലത്തേയ്ക്ക് മാറ്റി കഴിഞ്ഞെന്നുമാണ് പോലീസ് വിശദീകരണം നല്‍കുന്നത്.  

ആദ്യം ചര്‍ച്ചയ്ക്കായി വിളിപ്പിച്ചെങ്കിലും വനവാസി നേതാക്കളെ അതിന് ശേഷം കസ്റ്റഡിയില്‍ എടുത്തെന്നും തൊവരിമലയില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെട്ടവര്‍ അറിയിച്ചു. എന്നാല്‍ ഇവരെയെല്ലാം അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് ഇവരുടെ മൊബൈലുകള്‍ പോലീസ് കൈക്കലാക്കിയെന്നും അവര്‍ കുറ്റപ്പെടുത്തി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.