സിപി‌എമ്മിന് പരാജയഭീതി, തകർച്ചയ്ക്ക് ഉത്തരവാദി പിണറായി - കെ.സുരേന്ദ്രൻ

Thursday 25 April 2019 3:56 pm IST

കൊച്ചി: സിപിഎമ്മിന്റെ വോട്ട് കച്ചവടം നടന്നുവെന്ന ആരോപണം പരാജയഭീതികൊണ്ടാണെന്ന് കെ.സുരേന്ദ്രന്‍. വോട്ട് എണ്ണിക്കഴിയുമ്പോള്‍ സിപിഎമ്മിന്റെ വോട്ട് എവിടെപ്പോയെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ പറയേണ്ടി വരുമെന്നും  കെ.സുരേന്ദ്രന്‍ പറഞ്ഞു. 

സിപിഎം തകരുന്നതിന്റെ ഏക ഉത്തരവാദി മുഖ്യമന്ത്രിയാണെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. ഫലപ്രഖ്യാപനം വരുന്നതിന്റെ മുന്‍പ് തന്നെ സിപിഎം പരാജയം സമ്മതിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ് വോട്ട് കച്ചവട ആരോപണം. സിപിഎമ്മും ഇടതുമുന്നണിയും മുന്‍കൂര്‍ ജാമ്യം എടുക്കുകയാണ്. തങ്ങള്‍ തോറ്റിരിക്കുന്നു എന്ന് മുന്‍കൂര്‍ ആയി സിപിഎം പ്രഖ്യാപിക്കുകയാമെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

ഞങ്ങളുടെ വോട്ടിനെ സംബന്ധിച്ച്  ഒരു ആശങ്കയും വേണ്ട. മുമ്പത്തേക്കാളും വലിയ മുന്നേറ്റം നടത്തും. ബാലറ്റ് ബോക്സ് പൊളിക്കുമ്പോള്‍ സിപിഎമ്മിന്റെ വോട്ടുകള്‍ എവിടെപ്പോയി എന്ന കണക്ക് ജനങ്ങളോട് പറഞ്ഞാല്‍ മതി. ന്യൂനപക്ഷങ്ങളുടെ വോട്ടും ബിജെപിക്ക് കിട്ടും. പത്തനം‌തിട്ടയിൽ വോട്ടിങ് ശതമാനം ഒമ്പത് ശതമാനത്തിലധികം ഉയർന്നു. വിശ്വാസികൾ അത്യാവേശത്തോടെ വന്ന് വോട്ട് ചെയ്തതാണ് ഇതിന് കാരണം.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ബോഡിലാഗ്വേജ് എന്താണ് തെളിയിക്കുന്നത്? ഐ.ബിയുടേയും കേരള പോലീസിന്റേയും റിപ്പോര്‍ട്ട് കിട്ടിയ ശേഷമാണ് മുഖ്യമന്ത്രി ഇത്ര വികാരാധീനനായി കാണപ്പെട്ടത്. ഇത്ര വികാര വിക്ഷോഭം അദ്ദേഹത്തിന്റെ മുഖത്തുണ്ടായത്. 

സിപിഎമ്മിന്റെ തകര്‍ച്ചയ്ക്ക് പ്രധാന ഉത്തരവാദി പിണറായി വിജയനാണ്. അക്കാര്യത്തില്‍ ഒരു സംശയവും ഇല്ല - സുരേന്ദ്രന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.