കാശി വിശ്വനാഥന്‍റെ മണ്ണില്‍ മോദിയുടെ റോഡ് ഷോ; കാവിയില്‍ ലയിച്ച് വാരണാസി

Thursday 25 April 2019 6:35 pm IST
ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഹെലിപ്പാഡില്‍ വന്നിറങ്ങിയ മോദി സര്‍വകലാശാലയുടെ പ്രധാന ഗേറ്റില്‍ സ്ഥാപിച്ചിരിക്കുന്ന പണ്ഡിറ്റ് മദന്‍മോഹന്‍ മാളവ്യയുടെ പൂര്‍ണ്ണകായ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് റോഡ് ഷോ ആരംഭിച്ചത്.

വാരാണസി: പുണ്യനഗരിയായ വാരാണസിയെ ഉത്സവാഘോഷത്തിലാറാടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ. ആറു ലക്ഷത്തോളം പ്രവര്‍ത്തകര്‍ പങ്കെടുത്ത റോഡ് ഷോ ബിജെപിയുടെ കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ശക്തിപ്രകടനം കൂടിയായി മാറി. 

ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഹെലിപ്പാഡില്‍ വന്നിറങ്ങിയ മോദി സര്‍വകലാശാലയുടെ പ്രധാന ഗേറ്റില്‍ സ്ഥാപിച്ചിരിക്കുന്ന പണ്ഡിറ്റ് മദന്‍മോഹന്‍ മാളവ്യയുടെ പൂര്‍ണ്ണകായ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് റോഡ് ഷോ ആരംഭിച്ചത്. ഉച്ചയ്ക്ക് ശേഷം മൂന്നു മണിക്ക് ആരംഭിച്ച ആറ് കിലോമീറ്റര്‍ നീണ്ട റോഡ് ഷോയില്‍ ലക്ഷക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും വാരാണസി നിവാസികളും പങ്കുചേര്‍ന്നു. 

ദശാശ്വമേധ ഘാട്ടിന് സമീപം വരെ നീണ്ട റോഡ് ഷോയ്ക്ക് ശേഷം ദശാശ്വമേധ ഘാട്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗംഗാ ആരതി നിര്‍വഹിച്ചു. തുടര്‍ന്ന് വാരാണസി കന്റോണ്‍മെന്റ് ഏരിയയിലുള്ള ഹോട്ടല്‍ ഡിപാരിസില്‍ ബുദ്ധിജീവി സമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുത്തു. ബിജെപി അധ്യക്ഷന്‍ അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ള പ്രമുഖരാണ് റോഡ് ഷോയില്‍ മോദിക്കൊപ്പം അണിനിരന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.