തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇത്തവണ 347 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് മേധാവി ലോകനാഥ് ബെഹ്റ അറിയിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് അക്രമങ്ങളുടെ പേരില്‍ 613 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. വിജ്ഞാപനം പുറപ്പെടുവിച്ച ദിവസം മുതല്‍ തെരഞ്ഞെടുപ്പ് നടന്ന ദിവസം വരെയുള്ള കണക്കാണിത്. കഴിഞ്ഞ തവണത്തേതുപോലെ ഇക്കുറിയും കണ്ണൂരാണ് അക്രമസംവഭങ്ങളില് മുന്നില്‍.
രജിസ്റ്റര്‍ ചെയ്ത കേസുകളുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍. തിരുവനന്തപുരം – 32, കൊല്ലം – 18, പത്തനംതിട്ട -ആറ്, ആലപ്പുഴ – 17,കോട്ടയം -രണ്ട്, ഇടുക്കി – ആറ്, എറണാകുളം റൂറല്‍ – ഒമ്പത്, പാലക്കാട് – 15, തൃശൂര്‍ – 37, മലപ്പുറം – 66, കോഴിക്കോട് – 30, വയനാട് – ഒമ്പത്, കണ്ണൂര്‍ – 79, കാസര്‍കോട് – 20.
പ്രതികരിക്കാൻ ഇവിടെ എഴുതുക: