കല്‍പ്പറ്റ: വെള്ളമുണ്ട പോലീസ് സ്റ്റേഷന് പരിധിയില്‍ പതിനാറ് വയസുള്ള വനവാസി പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിച്ച പതിനെട്ടുകാരനെ റിമാന്‍ഡ് ചെയ്തു. ചെറുകര അത്തിക്കൊല്ലി മേലേതില്‍ അരുണിനെയാണ് റിമാന്‍ഡ് ചെയ്തത്.
ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരവും പട്ടികജാതി-വര്‍ഗ നിയമപ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തു. വോട്ടെടുപ്പ് ദിവസം അരുണും സുഹൃത്ത് അഭിഷേകും കൂടി പെണ്‍കുട്ടിയെ ബൈക്കിനു പിറകില്‍ കയറ്റി പലയിടങ്ങളിലും കൊണ്ടുപോയെന്ന പരാതിയില്‍ അഭിഷേകിനെതിരെ തട്ടിക്കൊണ്ടുപോകലിനും വെള്ളമുണ്ട പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: