ന്യൂദല്‍ഹി: ഗുംനാമി ബാബയെന്ന പേരില്‍ ഉത്തര്‍പ്രദേശില്‍ ജീവിച്ചിരുന്നയാള് നേതാജി സുഭാഷ് ചന്ദ്രബോസ് തന്നെയെന്ന് കത്തുകള്‍ തെളിയിക്കുന്നതായി പുസ്തകം. സ്വാതന്ത്ര്യാനന്തരം നേതാജി പതിറ്റാണ്ടുകള്‍ ഇന്ത്യയില്‍ ജീവിച്ചിരുന്നതായും അമേരിക്കയിലെ കൈയെഴുത്ത് വിദഗ്ധന്‍ പറയുന്നു. നേതാജിയും ഗുംനാമി ബാബയും എഴുതിയ കത്തുകളിലെ കൈപ്പടകള്‍ പരിശോധിച്ചാണ് കാള്‍ ബാഗറ്റ് എന്ന വിദഗ്ധന്‍ ഈ നിഗമനത്തില്‍ എത്തിയതെന്നും പുസ്തകത്തില്‍ പറയുന്നു.
കൈയക്ഷരം വിശകലനം ചെയ്യുന്നതില്‍ വിദഗ്ധനായ ബാഗറ്റിന് ഈ രംഗത്ത് 40 വര്‍ഷത്തെ പരിചയമുണ്ട്. ഇത്തരം അയ്യായിരത്തിലേറെ കൈയക്ഷരങ്ങള്‍ കൈകാര്യം ചെയ്തിട്ടുമുണ്ട്. രണ്ടു പേരും എഴുതിയ ഒരോ സെറ്റ് വീതം കത്തുകള്‍, ഇവ എഴുതിയത് ആരെന്ന് വെളിപ്പെടുത്താതെ അദ്ദേഹത്തെ ഏല്‍പ്പിക്കുകയായിരുന്നു. വിശദമായ വിശകലനങ്ങള്‍ക്കും പരിശോധനകള്‍ക്കും ശേഷം രണ്ടു സെറ്റ് കത്തുകളും എഴുതിയത് ഒരാള്‍ തന്നെയാണെന്ന് ബാഗറ്റ് വിധിയെഴുതി. തുടര്‍ന്നാണ് ഇവ ആരുടെ കത്തുകളാണെന്ന് അദ്ദേഹത്തോട് വെളിപ്പെടുത്തിയത്.
1945 ആഗസ്തില്‍ തായ്വാനിലെ വിമാനാപകടത്തില്‍ നേതാജി കൊല്ലപ്പെട്ടുവെന്നും അദ്ദേഹത്തിന്റെ ചിതാഭസ്മം ടോക്കിയോയിലെ രംഗോജി ക്ഷേത്രത്തില്‍ വച്ചിട്ടുണ്ടെന്നുമാണ് ഔദ്യോഗിക രേഖകള്‍. എന്നാല്‍, അന്ന് നേതാജി കൊല്ലപ്പെട്ടിട്ടില്ലെന്നും വേഷം മാറി ഇന്ത്യയില്‍ മടങ്ങിയെത്തിയ അദ്ദേഹം ഗുംനാമി ബാബയെന്ന പേരില്‍ യുപിയിലെ ഫൈസാബാദില്‍ ദീര്‍ഘകാലം ജീവിച്ചിരുന്നുവെന്നുമാണ് പറയപ്പെടുന്നത്.
ചന്ദ്രചൂഡ് ഘോഷ്, അനുജ് ധര് എന്നിവര്‍ എഴുതിയ ബോസിന്റെ മരണാനന്തര ജീവിതം എന്ന പുസ്തകത്തില്‍ ഗുംനാമി ബാബ 62നും 85നും ഇടയ്ക്ക് പവിത്ര മോഹന്‍ റോയിക്ക് എഴുതിയ 130 കത്തുകളുടെ കാര്യം പറയുന്നുണ്ട്. നേതാജിയുടെ വലംകൈയായിരുന്ന പവിത്ര മോഹന്‍ റോയി ഐഎന്‍എ സൈനികനായിരുന്നു. ഇരുവരും നിരന്തരം കാണുകയും കത്തുകള്‍ അയയ്ുകയും ചെയ്തിരുന്നതായി പുസ്തകത്തില്‍ പറയുന്നു. ഗുംനാമി ബാബയും നേതാജിയും ഒരാള്‍ ആയിരുന്നുവെന്ന് സ്ഥാപിക്കാന്‍ നിരവധി രേഖകളും പുസ്തകത്തില്‍ ഉദ്ധരിക്കുന്നുണ്ട്. ഐഎന്‍എ അംഗങ്ങളുടെ പുസ്തകങ്ങള്‍, ഗുംനാമി ബാബയെ സന്ദര്‍ശിച്ച അവരുടെ കുറിപ്പുകള്‍, എന്നിവ അടക്കം പതിനായിരത്തിലേെറ രേഖകളുടെ കാര്യവും പുസ്തകത്തിലുണ്ട്.
ഗുംനാമി ബാബ എഴുതിയ കത്തുകളും നേതാജിയുടെ കത്തുകളും ബാഗറ്റ് താരതമ്യം ചെയ്യുകയും ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയമാക്കുകയും ചെയ്തിട്ടുണ്ട്. രണ്ടു സെറ്റ് കത്തുകളും എഴുതിയത് ഒരാള്‍ തന്നെയാണെന്ന് കൃത്യമായി തെളിയിക്കാന്‍ സാധിച്ചതായും അദ്ദേഹം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: