ജയിന്‍ ഓണ്‍ലൈന്‍ കോഴ്സുകള്‍ കേരളത്തില്‍

Friday 26 April 2019 1:09 am IST

കൊച്ചി: നൂതന സാങ്കേതിക-ശാസ്ത്ര വിഷയങ്ങൡ ഓണ്‍ലൈന്‍ പഠന സൗകര്യങ്ങളുമായി ജയിന്‍ യൂണിവേഴ്‌സിറ്റി. ബിരുദ, ബിരുദാനന്തര വിദ്യാഭ്യാസത്തോടൊപ്പം തൊഴില്‍ നേടാനാവശ്യമായ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളാണ് നടത്തുന്നത്. 

ഓണ്‍ലൈന്‍ കോഴ്‌സുകള്‍ക്ക് വന്‍തോതില്‍ പണം പറ്റുന്ന സ്ഥാപനങ്ങളില്‍നിന്ന് വ്യത്യസ്തമാണ് ജയിന്‍ സംവിധാനമെന്ന് അധികൃതര്‍ അവകാശപ്പെട്ടു. ബെംഗളൂരു ആസ്ഥാനമായ ജയിന്‍ യൂണിവേഴ്‌സിറ്റി, കൊച്ചി കേന്ദ്രമായ കാമ്പസില്‍ നിന്നാണ് കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ ടെക്നിക്കല്‍, നോണ്‍ ടെക്നിക്കല്‍, ഐടി, സയന്‍സ് പ്രോഗ്രാമുകള്‍ നടത്തുന്നത്. ഇന്നൊവേഷന്‍ ആന്‍ഡ് റിസര്‍ച്ച് സൊസൈറ്റിയാണ് കോഴ്‌സുകളുടെ പ്രചാരകര്‍. 

എഐസിറ്റിഇ വൈസ് ചെയര്‍മാന്‍ ഡോ.എം.പി. പൂനിയ ഉദ്ഘാടനം നിര്‍വഹിച്ചു. ജയിന്‍ യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ചെന്‍രാജ് റോയ്ചന്ദ്, കുസാറ്റ് വിസി ഡോ. ശശിധരന്‍, എംജി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം അഡ്വ. ഹരികുമാര്‍, സി - ആപ്റ്റ് എംഡി ഡോ.സി. അബ്ദുള്‍ റഹ്മാന്‍, എഐസിറ്റിഇ ഡയറക്റ്റര്‍ ഡോ. രമേശ് ഉണ്ണികൃഷ്ണന്‍, ജയഭാരത് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍ ചെയര്‍മാന്‍ എ.എം. കരീം, ഇന്നോവേഷന്‍ ആന്‍ഡ് റിസെര്‍ച്ച് സൊസൈറ്റി ചെയര്‍മാന്‍ ഡോ. നിസ്സാം റഹ്മാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.