പ്രളയത്തില്‍ തകര്‍ന്ന മൂന്ന് സ്‌കൂളുകള്‍ പുതുക്കിപ്പണിതു

Friday 26 April 2019 1:12 am IST

കൊച്ചി: 2018ലെ പ്രളയത്തില്‍ തകര്‍ന്ന എറണാകുളം ജില്ലയിലെ മൂന്ന് സ്‌കൂളുകള്‍ ആംവേ പുതുക്കിപ്പണിതു. കെട്ടിടങ്ങള്‍  സ്‌കൂള്‍ അധികൃതര്‍ക്ക് സമര്‍പ്പിച്ചു. ഇഎസ്എന്‍എം എല്‍പി സ്‌കൂള്‍ കോട്ടുവള്ളിക്കാട്, വിസിഎസ്എച്ച്എസ്എസ് പുത്തന്‍വേലിക്കര, ജിഎച്ച്എസ്എസ് നോര്‍ത്ത് പറവൂര്‍ എന്നീ സ്‌കൂളുകളാണ് പുതുക്കിയത്. 

നോര്‍ത്ത് പറവൂര്‍ ജിഎച്ച്എസ്എസിലെ ചടങ്ങില്‍ എറണാകുളം സബ് കളക്ടര്‍ സ്‌നെഹില്‍ കുമാര്‍ സിങ് ഐഎഎസ്, ഡെപ്യൂട്ടി കളക്ടര്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഷീലാദേവി എന്നിവരോടൊപ്പം ആംവേ ഇന്ത്യ, പ്ലാന്‍ ഇന്ത്യ ഉദ്യോഗസ്ഥരും സ്‌കൂള്‍ അധികൃതരും പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.