ബെംഗളൂരു: ട്വന്റി 20 ക്രിക്കറ്റില്‍ അതിവേഗം മൂവായിരം റണ്‍സ് തികയ്ക്കുന്ന ഇന്ത്യന്‍ താരമായി കെ.എല്‍. രാഹുല്‍. ഐപിഎല്ലില്‍ കിങ്സ് ഇലവന് പഞ്ചാബ് താരമായ രാഹുല്‍ ബെംഗളൂരു റോയല്‍ ചലഞ്ചഴ്സിനെതിരായ മത്സരത്തില്‍ 42 റണ്‍സ് നേടിയതോടെയാണ് റെക്കോഡിലെത്തിയത്. 93 ഇന്നിങ്ങ്സുകളില്‍ നിന്നാണ് രാഹുല്‍ മൂവായിരം റണ്‍സ് പിന്നിട്ടത്.
മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറിന്റെയും സുരേഷ് റെയ്നയുടെയും റെക്കോഡാണ് ഇതോടെ പഴങ്കഥയായി. ഇരുവരും 107 ഇന്നിങ്ങ്സുകളില്‍ നിന്നാണ് മൂവായിരം റണ്‍സ് നേടിയത്. അതിവേഗം മൂവായിരം റണ്‍സ് പിന്നിടുന്ന രണ്ടാമത്തെ ഏഷ്യന്താരമായി രാഹുല്‍. 92 ഇന്നിങ്ങ്സുകളില്‍ മൂവായിരം പിന്നിട്ട പാക്കിസ്ഥാന് താരം ബാബര്‍ അസമാണ് ഒന്നാമത്.
ലോക ക്രിക്കറ്റില്‍ അതിവേഗം മൂവായിരം റണ്‍സ് പിന്നിടുന്ന അഞ്ചാമത്തെ താരമാണ് രാഹുല്‍. 85 ഇന്നിങ്ങ്സുകളില്നിന്ന് മൂവായിരം റണ്‍സ് നേടിയ ഓസീസ് താരം ഷോണ്‍ മാര്‍ഷാണ് ഒന്നാമത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: