പ്യൊങ്യാങ് : ഉത്തര കൊറിയന്‍ പരമോന്നത നേതാവ് കിം ജോങ് ഉന്‍ പങ്കെടുക്കുന്ന പരിപാടികളെല്ലാം തന്റെ സാന്നിധ്യം കൊണ്ട് ലോക ശ്രദ്ധ ആകര്‍ഷിക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ കിം ജോങ് ഉന്നിന് വേണ്ടി ട്രെയിന്‍ പിന്നോട്ട് എടുപ്പിച്ചതാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വന്‍ പ്രചാരം ആയിരിക്കുന്നത്.
റഷ്യന്‍ നഗരമായ വ്ളാഡിവോസ്റ്റോക്കില് സന്ദര്‍ശനം നടത്താന്‍ എത്തിയപ്പോള്‍ ഉന്നിനായി പ്രത്യേകം ചുവന്ന പരവതാനി സജ്ജീകരിച്ചിരുന്നു. ഇത് കൂടാതെ ഉന്നിന്റെ സര്‍വ്വ സജ്ജമായ ട്രെിനില്‍ നിന്നും പുറത്തിറക്കുന്നതിനായി പ്രത്യേകം ആളുകളേയും ഏര്‍പ്പെടുത്തിയിരുന്നു.
എന്നാല്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ ഉന്‍ സഞ്ചാരിച്ച കമ്പാര്‍ട്മെന്റിന്റെ ഡോര്‍ ചുവന്ന പരവതാനിയില്‍ നിന്നും അല്പം മാറിയിരുന്നു. ഇതിന തുടര്‍ന്ന് ഉന്നിനായി ട്രെയിന്‍ അല്പം പിറകിലേക്കെടുത്ത് അദ്ദേഹം ചുവന്ന പരവതാനിയില്‍ തന്നെ കാല്‍വെച്ച് നടക്കാന്‍ പാകത്തിന് നിര്‍ത്തുകയായിരുന്നു. ഇതിന്റെ വീഡിയോകളും ഇന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഉത്തര കൊറിയയില്‍ ഇത് സര്‍വ്വ സാധാരണമാണ്. അതിനാല്‍ മറ്റ് രാജ്യങ്ങളിലാണ് ഈ ദൃശ്യങ്ങള്‍ കൂടുതല്‍ പ്രചാരം നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: