സ്‌ഫോടന പരമ്പര; പാക്കിസ്ഥാന്റെ സഹായം തേടുമെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി

Friday 26 April 2019 12:45 pm IST

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയെ പിടിച്ചു കുലുക്കിയ ഭീകരാക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ ആവശ്യമെങ്കില്‍ പാകിസ്ഥാന്റെ സഹായം തേടുമെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ. ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഭീകരവാദത്തിനെതിരെയുള്ള ശ്രീലങ്കയുടെ പോരാട്ടത്തില്‍ പാകിസ്ഥാന്‍ വലിയ പിന്തുണയാണെന്നും, ആവശ്യമെങ്കില്‍ ഭീകരവാദികളെ കണ്ടുപിടിക്കാനും അവരെ ഇല്ലായ്മ ചെയ്യാന്‍ പാകിസ്ഥാന്റെ സഹായം തേടുമെന്നും അദ്ദേഹം പറഞ്ഞു.

ഇത് ആദ്യമായാണ്  ശ്രീലങ്കയില്‍ ഇത്തരത്തിലുള്ള സ്ഫോടനം നടത്തുന്നതെന്നും റെനില്‍ വിക്രമസിംഗെ പറഞ്ഞു. ഭീകരാക്രമണത്തിന് പിന്നിലെ വിദേശബന്ധത്തെകുറിച്ച് അന്വേഷിക്കുമ്പോള്‍ ഒരു പ്രത്യേക രാജ്യം ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതായി തെളിവുകള്‍ ലഭിച്ചെന്നും അഭിമുഖത്തില്‍ പറയുന്നു. രാജ്യത്ത് ഭീകരപ്രവര്‍ത്തനം പ്രചരിക്കുന്നത് തടയാന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ട്. ഇത് ആദ്യമായാണ് ഭീകരകര്‍ ശ്രീലങ്കയില്‍ സംഘട്ടനം നടത്തുന്നതെന്നും റെനില്‍ വിക്രമസിംഗെ പറഞ്ഞു.

അതേസമയം, സ്‌ഫോടന പരമ്പരകളില്‍ വലിയ സുരക്ഷാ വീഴ്ചകളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിറകെ ശ്രീലങ്കയിലെ പ്രതിരോധ സെക്രട്ടറി ഹേമസിരി ഫെര്‍ണാണ്ടോ രാജിവച്ചു. കഴിഞ്ഞ ഞായറാഴ്ച ശ്രീലങ്കയില്‍ നടന്ന 359 പേരുടെ മരണത്തിനിടയാക്കിയ ചാവേറാക്രമണത്തില്‍ സുരക്ഷാവീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

പ്രതിരോധ സെക്രട്ടറിയോടും ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഒഫ് പൊലീസ് പുജിത് ജയസുന്ദരയോടും രാജിവയ്ക്കാന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന കഴിഞ്ഞദിവസം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇരുവരും തങ്ങളുടെ ചുമതലകള്‍ പാലിക്കുന്നതില്‍ ചൂണ്ടിക്കാണിച്ചായിരുന്നു രാജി ആവശ്യം. എന്നാല്‍, സ്വന്തം നിലയില്‍ യാതൊരു പിഴവും ഉണ്ടായിട്ടില്ലെന്നാണു പ്രതിരോധ സെക്രട്ടറിയുടെ നിലപാട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.