ജയലളിതയുടെ മരണം: അന്വേഷണത്തിന് സുപ്രീംകോടതി സ്‌റ്റേ

Friday 26 April 2019 2:58 pm IST

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി  ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന അറുമുഖ സ്വാമി കമ്മീഷന്റെ നടപടികള്‍ സുപ്രീംകോടതി സ്റ്റേ ചെയ്തു.കമ്മീഷന്റെ നടപടിക്രമങ്ങള്‍ ചോദ്യം ചെയ്തുകൊണ്ട് അപ്പോളോ ആശുപത്രി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

അന്വേഷണം ആശുപത്രിയുടെ പേരിന് കളങ്കമുണ്ടാക്കുമെന്നും കമ്മീഷനെ നിയമിച്ച സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നും അപ്പോളോ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. നേരത്തെ ഇക്കാര്യത്തില്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ഹര്‍ജി തള്ളിയിരുന്നു.

2016 ഡിസംബര്‍ അഞ്ചിന് കടുത്ത പ്രമേഹവും രക്തസമ്മര്‍ദ്ധവുമുണ്ടായാണ് അപ്പോളോയില്‍ ചികിത്സയിലിരിക്കെയാണ് ജയലളിത മരണപ്പെട്ടത്.ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അതിനാല്‍ കമീഷനെ നിയോഗിച്ച് അന്വേഷിക്കണമെന്നുമുള്ള ആവശ്യമുയര്‍ന്നതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ മദ്രാസ് ഹൈക്കോടതിയില്‍ നിന്നും വിരമിച്ച ജസ്റ്റിസ് എ.അറുമുഖ സ്വാമി അധ്യക്ഷനായ കമ്മീഷനെ നിയോഗിച്ചത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.