പഞ്ചാബി പോപ്പ് ഗായകന്‍ ദലേര്‍ മെഹന്തി ബിജെപിയില്‍ ചേര്‍ന്നു

Friday 26 April 2019 3:06 pm IST

ന്യൂദല്‍ഹി: പഞ്ചാബി പോപ്പ് ഗായകന്‍ ദലേര്‍ മെഹന്തി ബിജെപിയില്‍ ചേര്‍ന്നു. ദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി വിജയ് ഗോയലിന്റെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹം ബിജെപിയില്‍ അംഗത്വമെടുത്തത്.

സ്റ്റേജ് പ്രകടനങ്ങളിലൂടെ താരമായ മെഹന്തിയുടെ ബോലോ താ രാ രാ എന്ന ആദ്യ ആല്‍ബം ഇന്ത്യയിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു. ആദ്യ ആല്‍ബത്തിന്റെ 20 ലക്ഷം കോപ്പികളാണ് ലോകത്താകമാനം വിറ്റിട്ടുള്ളത്. പിന്നീടിങ്ങോട് ബോളീവുഡ് സിനിമാ ലോകത്തിനും നിരവധി ഹിറ്റ് ഗാനങ്ങള്‍ മെഹന്തി സമ്മാനിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.