വയനാട്ടില്‍ സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം

Friday 26 April 2019 3:19 pm IST

ബത്തേരി: ബത്തേരി നായ്ക്കട്ടിയില്‍ സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് രണ്ട് പേര്‍ മരണം. നായ്ക്കട്ടി സ്വദേശി നാസറിന്റെ ഭാര്യ ആമിന, അയൽ‌വാസി ബെന്നി എന്നിവരാണ് മരിച്ചത്. 

നാസര്‍ പള്ളിയില്‍ പോയ സമയത്താണ് സംഭവം. സ്‌ഫോടനം നടക്കുമ്പോള്‍ മറ്റാരും വീട്ടില്‍ ഉണ്ടായിരുന്നില്ല. നായ്ക്കട്ടിയിലെ ഇളവന നാസറിന്റെ വീട്ടിലാണ് സ്‌ഫോടനം നടന്നത്. 

പോലീസ് സംഘവും ഫോറന്‍സിക് വിദഗ്ധരും സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. വീടിനുള്ളില്‍ നിന്ന് സ്‌ഫോടന ശബ്ദം കേട്ട് അടുത്തുള്ള മസ്ജിദില്‍ നിന്നും പ്രാര്‍ത്ഥനയ്‌ക്കെത്തിയവര്‍ വരുമ്പോഴേക്കും ഇരുവരും മരിച്ചിരുന്നു.

തോട്ട പോലുള്ള സ്‌ഫോടക വസ്തു ശരീരത്തില്‍ കെട്ടിവച്ച്‌ പൊട്ടിച്ചതാകാമെന്നാണ് പോലീസിന്റെ നിഗമനം. സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.