ദലേർ മെഹന്തി ബിജെപിയിൽ ചേർന്നു

Friday 26 April 2019 3:22 pm IST

ന്യൂദൽഹി: പഞ്ചാബി പോപ്പ് ഗായകൻ ദലേർ മെഹന്തി ബിജെപിയിൽ ചേർന്നു. ദൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി വിജയ്‌ ഗോയലിന്റെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹം ബിജെപിയില്‍ അംഗത്വമെടുത്തത്.

സ്റ്റേജ് പ്രകടനങ്ങളിലൂടെ താരമായ മെഹന്തിയുടെ ബോലോ താ രാ രാ എന്ന ആദ്യ ആൽബം ഇന്ത്യയിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു. ആദ്യ ആൽബത്തിന്റെ 20 ലക്ഷം കോപ്പികളാണ് ലോകത്താകമാനം വിറ്റിട്ടുള്ളത്. പിന്നീടിങ്ങോട് ബോളീവുഡ് സിനിമാ ലോകത്തിനും നിരവധി ഹിറ്റ് ഗാനങ്ങൾ മെഹന്തി സമ്മാനിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.