നീരവിന്റെ ആഡംബര കാറുകള്‍ ലേലം ചെയ്തു

Friday 26 April 2019 3:35 pm IST

മുംബൈ: വിവിധ ബാങ്കുകളില്‍ നിന്ന് 13000 കോടി തട്ടിച്ച് മുങ്ങിയ വിവാദ വജ്ര വ്യാപാരി നീരവ് മോദി, അമ്മാവന്‍ മെഹുല്‍ ചോക്‌സി എന്നിവരുടെ ആഡംബര കാറുകള്‍ ലേലം ചെയ്തു. നീരവിന്റെ റോള്‍സ് റോയിസ് 1.3 കോടി രൂപയ്ക്കാണ് ലേലം കൊണ്ടത്.

എന്‍ഫോഴ്‌സമെന്റിന്റെ ആവശ്യപ്രകാരമായിരുന്നു ലേലം. രണ്ടു പേരുടെയും കൂടി 13 ആഡംബര കാറുകളാണ് ലേലം ചെയ്ത്ത്. ഇവരില്‍ പത്തു കാറുകള്‍ക്കായി 3.29 കോടി രൂപയാണ് ലഭിച്ചത്. ഒരു വാഹനം വിറ്റുപോയില്ല.

വെള്ളി നിറത്തിലുള്ള റോള്‍സ് റോയിസിന് 1.3 കോടിയും പോര്‍ഷെയ്ക്ക് 54.60 ലക്ഷവും മെഴ്‌സിഡസ് ബെന്‍സിന് 14 ലക്ഷവും വെളള നിറത്തിലുള്ള മറ്റൊരു മേഴ്‌സിഡസ് ബെന്‍സിന് 37 ലക്ഷവും ബിഎംഡബ്‌ള്യൂവിന് 9.8 ലക്ഷവും ലഭിച്ചു.

രണ്ട് ഹോണ്ട ബ്രിയോസ്, ഒരു ഇന്നോവ, ഒരു ഹോണ്ട സിആര്‍വി, ഒരു ടൊയോട്ട ഫോര്‍ച്യൂണര്‍, ഒരു സ്‌കോഡ, ഇന്നോവ ക്രിസ്റ്റ എന്നിവയും ലേലം ചെയ്തു.  ടൊയോട്ട കൊറോള വിറ്റുപോയില്ല. നീരവിന്റെ ശേഖരിലുണ്ടായിരുന്ന കരകൗശല വസ്ുക്കളും ചിത്രങ്ങളും മറ്റും 55 കോടിക്കാണ് ലേലം ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.